കേരളം

kerala

ETV Bharat / state

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയയാൾ വായു കിട്ടാതെ കുഴഞ്ഞു വീണു ; രക്ഷകരായി ഫയര്‍ ഫോഴ്‌സ് - Fire Force rescue

പൂച്ചയെ രക്ഷിക്കാൻ കിണറ്റില്‍ ഇറങ്ങിയയാൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.

accident  man fell into the well  Pathanamthitta  Fire Force rescued
The Man Who Came Down To Save The Cat Fell Into The Well Without Getting Air

By ETV Bharat Kerala Team

Published : Mar 16, 2024, 8:50 AM IST

The Man Who Came Down To Save The Cat Fell Into The Well Without Getting Air

പത്തനംതിട്ട :വീട്ടുമുറ്റത്തെ ആഴമേറിയ കിണറില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ ശ്വാസം കിട്ടാതെ കിണറിനുള്ളില്‍ കുഴഞ്ഞു വീണു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മധ്യവയസ്‌കനെ രക്ഷപെടുത്തിയത് (Fire Force rescue). അടൂർ പള്ളിക്കൽ പഞ്ചായത്തിലാണ് സംഭവം.

പഴകുളം കിഴക്ക് സുജാ ഭവനിൽ മോഹനന്‍(55) ആണ് ശ്വാസം കിട്ടാതെ കിണറ്റില്‍ കുഴഞ്ഞു വീണത്. പെരിങ്ങനാട് ചാല ഷീലാ സദനത്തില്‍ നടരാജന്‍റെ അന്‍പത് അടിയോളം താഴ്‌ചയുള്ള കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാരനായ രഞ്ജിത്ത് കിണറ്റില്‍ ഇറങ്ങി മോഹനനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വായു കുറവായതിനാല്‍ കിണറിനുള്ളില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നു. തുടർന്ന് കിണറ്റിലെ ചെളിയില്‍ താഴ്ന്നു കിടന്ന മോഹനന്‍റെ തല വെള്ളത്തിനു മുകളിൽ ഉയർത്തി നിര്‍ത്തിയ ശേഷം രഞ്ജിത്ത് കരയ്ക്ക് കയറുകയായിരുന്നു.

വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ അടൂരിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. കിണറ്റില്‍ ശുദ്ധവായു കുറവാണെന്ന് മനസിലാക്കി കിണറിലേക്ക് ഓക്‌സിജൻ തുറന്നു വിട്ടാണ് രക്ഷ പ്രവർത്തനം ആരംഭിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ സന്തോഷ് ശ്വസനോപകരണത്തിന്‍റെ സഹായത്തോടെ കിണറ്റില്‍ ഇറങ്ങി മൃതപ്രായനായി കിടന്ന മോഹനനെ നെറ്റ് ഉപയോഗിച്ച്‌ കരയ്‌ക്കെടുത്തു.

കരയ്‌ക്കെടുക്കുമ്പോള്‍ വായിലും മൂക്കിലും ചെളി കയറി ബോധരഹിതനായ അവസ്ഥയിലായിരുന്നു മോഹനന്‍ ഉണ്ടായിരുന്നത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മഹേഷ് വായില്‍ നിന്നും മൂക്കില്‍ നിന്നും ചെളി നീക്കം ചെയ്യുകയും കൃത്രിമ ശ്വാസം ഉള്‍പ്പെടെ പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്‌തു. ഭാഗികമായി ആരോഗ്യ നില വീണ്ടെടുത്ത മോഹനനെ ഉടൻ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

ALSO READ : ടാർ വീപ്പയിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാസേന

ABOUT THE AUTHOR

...view details