കോഴിക്കോട്:പാർട്ടി വിട്ട വനിത കൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്‌ലീം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു.
ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. ഇന്നലെ (നവംബര്‍ 11) നടന്ന കൗൺസിൽ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങൾ തടഞ്ഞു.
വനിത കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്‍റെ ദൃശ്യം (ETV Bharat) നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു. ക്രൂരമായ പകവീട്ടലാണുണ്ടായത്. താന്‍ അപമാനിക്കപ്പെട്ടു. സിപിഎം കൗൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്.
കൗൺസിൽ തുടങ്ങാനിരിക്കെയാണ് എൽഡിഎഫ് കൗൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി. ശേഷം കയ്യാങ്കളിയുണ്ടാക്കിയെന്നും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചുവെന്നും ഷനൂബിയ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
38 അംഗ കൗൺസിലിൽ യുഡിഎഫ് 20, എൽഡിഎഫ് 17, ബിജെപി ഒന്ന് എന്നിങ്ങനെയാണ് അംഗസംഖ്യ. കുന്നത്ത്മൊട്ട വാർഡിലെ പ്രതിനിധിയാണ് ഷനൂബിയ നിയാസ്. എൽജെഡി ആർജെഡിയിൽ ലയിച്ചതോടെ ഒറ്റപ്പെട്ട അവസ്ഥ വന്നതോടെയാണ് ലീഗിലേക്ക് പോയതെന്നാണ് ഷനൂബിയയുടെ വിശദീകരണം. ആറ് മാസം മുമ്പ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ കൗൺസിലർ നിഷാദിന് പകരം അംഗസഖ്യ ബലപ്പെടുത്താൻ യുഡിഎഫ് നടത്തിയ നീക്കത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
Also Read:'നഗ്നനാക്കി വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദിച്ചു' കൊല്ലത്ത് യുവാവിന് നേരെ സദാചാര ആക്രമണം; നാല് പേര്‍ അറസ്‌റ്റില്‍