കേരളം

kerala

ETV Bharat / state

വീട്ടുടമ ഇറക്കി വിട്ടു; സ്ത്രീകളും ഭിന്നശേഷിക്കാരനും അടങ്ങുന്ന കുടുംബം കഴിയുന്നത് തേക്കിൻകാട് മൈതാനിയിൽ - Family staying in Thekkinkad Maidan - FAMILY STAYING IN THEKKINKAD MAIDAN

ഒളരി സ്വദേശിനിയായ ജിബിയേയും മക്കളെയും വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്ന് 16 ദിവസമായി കുടുംബം കഴിയുന്നത് തേക്കിൻകാട് മൈതാനിയിൽ.

HOUSE OWNER CRUELTY  തേക്കിൻകാട് മൈതാനി  വീട്ടുടമയുടെ ക്രൂരത തൃശൂര്‍  കുടുംബം കഴിയുന്നത് തെരുവില്‍
Family staying in Thekkinkadu Maidan (Source : Etv Bharat Reporter)

By ETV Bharat Kerala Team

Published : May 7, 2024, 8:45 PM IST

സ്ത്രീകളും ഭിന്നശേഷിക്കാരനും അടങ്ങുന്ന കുടുംബം കഴിയുന്നത് തേക്കിൻകാട് മൈതാനിയിൽ (Source : Etv Bharat Reporter)

തൃശൂര്‍ :വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്ന് രണ്ട് സ്ത്രീകളും ഭിന്നശേഷിക്കാരനും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത് തേക്കിൻകാട് മൈതാനിയിൽ. തൃശൂർ നെല്ലിശ്ശേരി ജിബി പോളിയും കുടുംബവുമാണ് കഴിഞ്ഞ 16 ദിവസമായി തെരുവിൽ കഴിയുന്നത്. വീട്ടു സാധാനങ്ങളും മകളുടെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും വീട്ടുടമ തങ്ങളുടെ സമ്മതമില്ലാതെ മറ്റൊരിടത്തേക്ക് മാറ്റിയതായും കുടുംബം ആരോപിച്ചു.

ഒളരി സ്വദേശിനിയായ ജിബിയും മക്കളായ എൽന, എമിൽ എന്നിവരുമാണ് തെരുവില്‍ കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ച ജിബിക്കും കുടുംബത്തിനും ആശ്രമായിരുന്ന കുടുംബ സുഹൃത്ത് ഗിരീഷും ഇവർക്കൊപ്പം തെരുവിലാണ് ഇപ്പോൾ കഴിയുന്നത്. പെരിങ്ങാവ് ഗാന്ധി നഗറിലെ വാടക വീട്ടിൽ നിന്ന് ഇവരെ ഉടമസ്ഥർ ഇറക്കി വിട്ടതിനെ തുടർന്നാണ് ജിബിക്കും മക്കൾക്കും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്. വീട്ടുസാധനങ്ങളും മെഡിക്കൽ വിദ്യാർഥിനിയായ എൽനയുടെയും ഭിന്നശേഷിക്കാരനായ സഹോദരൻ എമിലിന്‍റെയും പഠന സർട്ടിഫിക്കറ്റുകളും മറ്റും കുടുംബമറിയാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയായിരുന്നു കുടിയൊഴിപ്പിക്കൽ.

പാരാ മെഡിക്കൽ വിദ്യാർഥിനി ആയിരുന്ന എൽനയ്ക്ക് അടുത്തിടെ ബെംഗളൂരുവിൽ ജോലി ലഭിച്ചിരുന്നു. ജോലി കിട്ടിയത് പറയാൻ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ എൽനയ്ക്ക് സാരമായി പരുക്കേറ്റു. ആശുപത്രി വാസത്തിനിടെയാണ് വീടൊഴിപ്പിക്കൽ നടന്നത്. വിയ്യൂർ പൊലീസിലും കലക്‌ടറുടെ ഓഫിസിലും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് കുടുംബം പറയുന്നു.

പ്രാഥമിക ആവശ്യങ്ങൾക്കായി നിലവിൽ ജില്ല ആശുപത്രിയെയാണ് ഇവർ ആശ്രയിക്കുന്നത്. രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം മൂലം ഉറങ്ങാതെ കാവലിരിക്കുന്ന ഈ അവസ്ഥക്ക് എന്ന് പരിഹാരമുണ്ടാകുമെന്ന് അറിയില്ലെന്നും താമസിക്കാൻ ഒരു മുറി മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ജിബി പറഞ്ഞു.

Also Read :തൃശൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി; വ്യാപക കൃഷി നാശം - Elephant Attack In Residential Area

ABOUT THE AUTHOR

...view details