കേരളം

kerala

ETV Bharat / state

'കമ്മ്യൂണിസ്‌റ്റുകാര്‍ രാജ്യദ്രോഹികളല്ല'; സൈന്യത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ മനോഹരന്‍റെ പ്രതിഷേധ കാൽനടയാത്ര - Ex jawan Protest walk - EX JAWAN PROTEST WALK

1971 ൽ മനോഹരനെയടക്കം നിരവധിയാളുകളെ കമ്യൂണിസ്‌റ്റ്‌ ആണെന്ന കാരണത്താല്‍ സൈന്യത്തിൽ നിന്നും പുറത്താക്കിയിരുന്നു. അന്ന് പിരിച്ചുവിട്ടവർക്ക്‌ അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന്‌ ആവശ്യപ്പെട്ടാണ് കാൽനാടയാത്ര.

MANOHARAN ARMY  MANOHARAN PROTEST WALK  EX JAWAN PROTEST  PROTEST WALK ON INDEPENDENCE DAY
അഡ്വ. ആർ മനോഹരൻ (ETV Bharat)

By ETV Bharat Kerala Team

Published : Aug 14, 2024, 1:46 PM IST

അഡ്വ. ആർ മനോഹരൻ ഇടിവി ഭാരതിനോട് (ETV Bharat)

കാസർകോട്: സ്വാതന്ത്ര്യ ദിനത്തിൽ തലപ്പാടിയിൽ നിന്ന്‌ പാറശാല വരെ പ്രതിഷേധ കാൽനടയാത്രയ്ക്ക് ഒരുങ്ങി അഡ്വ ആർ മനോഹരൻ. ഈ യാത്രക്ക് പിന്നിൽ വലിയൊരു ലക്ഷ്യം കൂടിയുണ്ട് മനോഹരന്. 1971 ൽ കായംകുളം സ്വദേശിയായ മനോഹരനെയടക്കം നിരവധിയാളുകളെ കമ്യൂണിസ്‌റ്റ്‌ ആണെന്ന്‌ കാണിച്ച്‌ സൈന്യത്തിൽ നിന്നും പുറത്താക്കിയിരുന്നു. അന്നത്തെ കോൺഗ്രസ്‌ സർക്കാരിന്‍റെ ആവശ്യപ്രകാരം ഇരട്ട വെരിഫിക്കേഷന്‍റെ ഭാഗമായിരുന്നു നടപടി.

മനോഹരൻ പിന്നീട്‌ ആദായ നികുതി വകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചെങ്കിലും ഇതേ കാരണത്താൽ ഇവിടെ നിന്നും പുറത്താക്കി. 1977ൽ അന്നത്തെ ജനതാ സർക്കാർ നിയമം പിൻവലിച്ചെങ്കിലും പുറത്താക്കിയവരെ പുനരധിവസിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. മാറി വന്ന സർക്കാരുകളോട്‌ വിഷയം ആവർത്തിച്ചെങ്കിലും കാര്യമുണ്ടായില്ല. നിയമപരമായി പോരാടിയെങ്കിലും റിട്ട്‌ ഹൈക്കോടതി സ്വീകരിച്ചില്ല.

തുടർന്ന്‌ മറ്റ്‌ ജോലികളിലും അഭിഭാഷക ജോലിയിലും പ്രവേശിച്ചു. ഭാര്യയുടെ അസുഖം മൂലം പിന്നീട്‌ 53 വർഷം നിയമപരമായി ഇടപെടാൻ സാധിച്ചിരുന്നില്ല. 2023ൽ ഭാര്യയുടെ മരണശേഷമാണ്‌ തുടർ പോരാട്ടത്തിനിറങ്ങുന്നത്‌. സൈന്യത്തിൽ നിന്നും പിരിച്ചുവിട്ടവർക്ക്‌ അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന്‌ ആവശ്യപ്പെട്ടാണ് ഈ കാൽനാടയാത്ര.

തങ്ങൾ രാജ്യദ്രോഹികൾ അല്ലെന്നും മനോഹരൻ പറയുന്നു. കാൽനടയായെത്തി മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകാനാണ്‌ തീരുമാനം. അന്ന്‌ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ മിക്കയാളുകളും മരിച്ചുവെന്നും ഈ സാഹചര്യത്തിലാണ്‌ നീണ്ട നാളത്തെ അവഗണനകൾക്കെതിരെ ഒറ്റയാൾ യാത്ര സംഘടിപ്പിക്കുന്നതെന്ന്‌ മനോഹരൻ പറഞ്ഞു. യാത്ര 15ന്‌ രാവിലെ ഒമ്പതിന്‌ തലപ്പാടിയിൽ സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.

Also Read: 'മോസ്റ്റ് ഫിയര്‍ലെസ് മാന്‍'; മുഖം മറച്ച് ദുരന്തഭൂമിയിലെത്തിയ മലയാളി സൈനികൻ, അറിയാം ലെഫ്.കേണല്‍ ഋഷി രാജലക്ഷ്‌മിയുടെ മാസ്‌ക്കിന് പിന്നിലെ കഥ

ABOUT THE AUTHOR

...view details