കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം പ്രതീക്ഷിക്കുന്നു: ഹൈബി ഈടൻ - Hibi Edan Casts Vote - HIBI EDAN CASTS VOTE

Ernakulam Constituency, Kerala Lok Sabha Election 2024: Date of Poling 26- April-2024 , Counting and Result date - 04- June-2024 എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥി ഹൈബി ഈടൻ വോട്ട രേഖപ്പെടുത്തി

ഹൈബി ഈടൻ  ERNAKULAM CONSTITUENCY  LOK SABHA ELECTION 2024  എറണാകുളം തെരഞ്ഞെടുപ്പ്
Ernakulam Constituency ; Kerala Lok Sabha Election 2024 Candidate Hibi Edan Cast His Vote

By ETV Bharat Kerala Team

Published : Apr 26, 2024, 10:40 AM IST

കുടുംബസമേതം വോട്ടുരേഖപ്പെടുത്തി ഹൈബി ഈടൻ

എറണാകുളം :എറണാകുളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഉണ്ടാകുകയെന്ന് ഹൈബി ഈടൻ. കുടുംബസമേതം വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണവെയാണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥിയായ ഹൈബി ഈടന്‍റെ പ്രതികരണം.

എറണാകുളം മണ്ഡലത്തില്‍ ചരിത്ര വിജയം പ്രതീക്ഷിക്കുന്നുവെന്നും ഹൈബി പറഞ്ഞു. ഈ രാജ്യത്ത് ഒരു മതേതര സർക്കാർ അധികാരത്തിൽ വരണം. രാജ്യത്തിന്‍റെ ബഹുസ്വരത വാനോളമുഴർത്തണമെന്നും തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌ന്‍ സമയത്ത് തങ്ങൾ ചെന്ന എല്ലാ സ്ഥലങ്ങളിലും ചെറുപ്പക്കാരുടെ ഇടയിലാണെങ്കിലും അനുകൂലമായ നിലപാടാണ് തങ്ങൾക്ക് ലഭിച്ചതെമന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും വലിയ ഭരണ വിരുദ്ധ തരംഗം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ഒരു ഉജ്ജ്വലമായ വിജയം ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരു എംപി എന്ന രീതിയിൽ തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ എന്നെയും എന്‍റെ പ്രവർത്തനങ്ങളെയും വിലയിരുത്തുന്ന ഒരു തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറും.

ഇന്നിന്‍റെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ ഐക്യജനാധിപത്യ മുന്നണിക്ക് വലിയ വിജയമുണ്ടാകുമെന്നും അത് എറണാകുളത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : കാസര്‍കോടിന്‍റെ കിരീടം ആര്‍ക്ക് ; ആവേശത്തിമര്‍പ്പില്‍ പോളിങ്ങ് ബൂത്തുകള്‍ - KASARAGOD CONSTITUENCY POLLING

ABOUT THE AUTHOR

...view details