കേരളം

kerala

ETV Bharat / state

വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ് - burn death Pathanamthitta - BURN DEATH PATHANAMTHITTA

തീപിടര്‍ന്ന് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

PATHANAMTHITTA MALLAPALLY  പത്തനംതിട്ട മല്ലപ്പള്ളി  പൊള്ളലേറ്റ് മരിച്ചു  COUPLE WAS FOUND DEAD DUE TO BURNS
An Elderly couple was found dead due to burns in pathanamthitta mallapally

By ETV Bharat Kerala Team

Published : Apr 11, 2024, 1:22 PM IST

പത്തനംതിട്ട : മല്ലപ്പള്ളിയിൽ വായോധിക ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി പാടിമൺ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടില്‍ സി ടി വർഗീസ് (78), ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവ സമയത്ത് ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തീപിടിച്ച്‌ പൊള്ളി കരിഞ്ഞ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നു വച്ച നിലയിലായിരുന്നു. ഇതില്‍ നിന്നും തീ പടർന്ന് ജനല്‍ ചില്ലുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ജനലുകളും, വീട്ടിലെ മറ്റു വസ്‌തുക്കളും കത്തി നശിച്ചിട്ടുണ്ട്. ഗ്യാസില്‍ നിന്നും തീ പടര്‍ന്ന് പൊട്ടിത്തെറിച്ച് ആയിരിക്കാം ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

ഫൊറന്‍സിക് വിദഗ്‌ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും കീഴ്‌വായ്പ്പൂർ പൊലീസ് അറിയിച്ചു.

ALSO READ :വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ വയോധികൻ മരിച്ചു - Old Man Died During The Seizure

ABOUT THE AUTHOR

...view details