കേരളം

kerala

ETV Bharat / state

'പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ബന്ദിപ്പൂർ രാത്രി യാത്ര പ്രശ്‌നം പരിഹരിക്കും'; കേരളത്തിന് പ്രതീക്ഷ നല്‍കി ഡി കെ ശിവകുമാർ - DK SHIVAKUMAR AT WAYANAD

2029-ൽ രാജ്യം മതേതര ജനാധിപത്യ സർക്കാർ ഭരിക്കുമെന്നും ഡികെ ശിവകുമാര്‍.

WAYANAD LOKSABHA BYPOLL  WAYANAD LOK SABHA BYELECTION  വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം
DK Shivakumar (ETV Bharat)

By ETV Bharat Kerala Team

Published : Nov 9, 2024, 9:53 PM IST

വയനാട്: രാത്രികാല യാത്ര പ്രശ്‌നത്തില്‍ കേരള ഗവണ്‍മെന്‍റും കർണാടകയും പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ പരമാവധി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. രാജ്യത്ത് ജനാധിപത്യ മുന്നേറ്റം സാധ്യമാക്കിയത് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വണ്ടൂർ മണ്ഡലത്തിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാജ്യം ഏറ്റവും പ്രതികൂലവും പ്രതിലോമകരവുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2026 - ൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. 2029-ൽ രാജ്യം മതേതര ജനാധിപത്യ സർക്കാർ ഭരിക്കും ജമ്മു കാശ്‌മീരിന്‍റെ പ്രത്യേക അവകാശം ബിജെപി സർക്കാർ എടുത്തുകളഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ കാശ്‌മീരിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞു. ബിജെപി രാജ്യത്ത് വർഗീയതയും വിദ്വേഷവും വെറുപ്പും വളർത്തുകയാണ്. കേരളത്തിലെ മതേതരത്വവും സാഹോദര്യവും രാജ്യത്തിന് തന്നെ മാതൃകയാണ്. ഗാന്ധി കുടുംബം ഈ രാജ്യത്തിന് നൽകിയ സംഭാവനകളും ത്യാഗങ്ങളും വിവരണാതീതമാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

Also Read:മറാത്താ പോരിലെ സൗഹൃദ മത്സരങ്ങള്‍; സുഹൃത്തുക്കള്‍ പോരടിക്കുന്നത് 29 സീറ്റുകളില്‍

ABOUT THE AUTHOR

...view details