തിരുവനന്തപുരം : പി ആർ വിവാദത്തിൽ സഭ നടപടികൾ നിർത്തിവച്ച് ചർച്ച. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്, ഹവാല സംഘങ്ങൾ ശക്തിപ്പെടുന്നുവെന്ന് ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് ജില്ലയ്ക്ക് അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെകെ രമ എന്നിവർ നൽകിയ അടിയന്തര പ്രമേയം നോട്ടീസ് സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടി. 'അങ്ങയെ പോലെ അഴിമതിക്കാരനാകരുതെന്നാണ് എല്ലാ ദിവസവും ദൈവത്തോട് പ്രാർഥിക്കാറുള്ളത്' എന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ബഹളം തുടങ്ങുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി 'സതീശനല്ല പിണറായി വിജയനെന്ന്' രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
പിണറായി വിജയൻ ആരാണ്, വി ഡി സതീശൻ ആരാണ് എന്ന് നാടിനറിയാം. പിണറായി വിജയൻ അഴിമതിക്കാരനാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഇത് സമൂഹം അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സതീശൻ കാപട്യത്തിന്‍റെ മുർത്തീകരണമാണ് എന്നും പൊട്ടിത്തെറിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Also Read:നിയമസഭയിൽ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം, സതീശന്‍റെ മൈക്ക് ഓഫ് ചെയ്‌തു; പ്രതികരിച്ച് സ്‌പീക്കര്‍