കേരളം

kerala

ETV Bharat / state

ശബരിമലയില്‍ ദിലീപിന്‍റെ വിഐപി ദർശനം; സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ - DILEEPS VIP VISIT IN SABARIMALA

ദിലീപിന്‍റെ സാന്നിധ്യം കാരണം ആര്‍ക്കും മുന്നോട്ടുപോകാന്‍ സാധിച്ചില്ലെന്ന് ഹൈക്കോടതി. ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.

വിഐപി ദർശനം ദിലീപ്  HC ON DILEEP SABARIMALA VISIT  SUBMITTED DILEEP VISIT CCTV FOOTAGE  SABARIMALA VISIT
High Court Of Kerala, Dileep (ETV Bharat)

By ETV Bharat Kerala Team

Published : Dec 7, 2024, 2:59 PM IST

എറണാകുളം :ശബരിമലയിൽ നടൻ ദിലീപ് വിഐപി ദർശനം നടത്തിയ സംഭവത്തിൽ സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയിൽ ഹാജരാക്കി. ഹരിവരാസനം സമയത്ത് എത്ര സമയം ദിലീപ് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ദിലീപ് നിന്നതു കൊണ്ട് ആർക്കും മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി. സോപാനത്തിനു മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസമുണ്ടാകരുത്. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിട്ട കോടതി
വിഷയം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡിസംബര്‍ അഞ്ചിന് രാത്രി നട അടയ്ക്കുന്നതിനു തൊട്ടു മുൻപായിരുന്നു നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. ദർശനത്തിനെത്തിയ ദിലീപിന് വിഐപി പരിഗണന ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഇന്നലെ (ഡിസംബര്‍ 06) വിഷയം പരിഗണിച്ചിരുന്നു.

Also Read:ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

ABOUT THE AUTHOR

...view details