ഇടുക്കി:സൂര്യനെല്ലിയിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി ഗുണ്ട സംഘം. ഭിന്നശേഷിക്കാരന് പരിക്ക്. കാടുകുറ്റിയിൽ സിജോമോനാണ് (42) പരിക്കേറ്റത്. മുഖത്തും ശരീരത്തിലും പരിക്കേറ്റ സിജോമോനെ കോതമംഗലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (സെപ്‌റ്റംബര്‍ 2) രാത്രി 10 മണിക്കാണ് സംഭവം. സിജോമോന്‍റെ സഹോദരന്‍ റെജിമോനുമായുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ജീപ്പ് ഡ്രൈവറാണ് റെജിമോന്‍. നഗരത്തിലെ സ്റ്റാന്‍ഡില്‍ വച്ച് ജോലിക്കിടെ ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വിഷയത്തില്‍ ഇടപെട്ട ശാന്തന്‍പാറ പൊലീസ് ഇരുവിഭാഗത്തെയും ചര്‍ച്ചയ്‌ക്ക് വിളിച്ചു.