കർണാടക: മൈസൂരു നഗര വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കണ്ടുകെട്ടൽ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയും ഉള്‍പ്പെട്ട കേസാണിത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരിൽ നിന്നും ഏജന്‍റുമാരിൽ നിന്നുമായാണ് ഏകദേശം 300 കോടി രൂപ വിലമതിക്കുന്ന 142 സ്വത്തുക്കൾ ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് പ്രസ്‌തുത സ്വത്തുക്കളുടെ താത്‌കാലിക കണ്ടുകെട്ടൽ നടത്തിയതെന്ന് ഇഡി ഔദ്യോഗിക എക്‌സ് ഹാൻഡിലൂടെ വെളിപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിദ്ധരാമയ്യ തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭാര്യക്ക് 14 പ്രധാന പ്ലോട്ടുകൾ മുഡ ഇടപാടുകള്‍ വഴി നേടികൊടുത്തു എന്നതാണ് കേസ്. ലോകായുക്ത പൊലീസ് സിദ്ധരാമയ്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ കണക്കിലെടുത്ത് 2024 സെപ്റ്റംബറിൽ ഇഡി പിഎംഎൽഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ മൈസൂരുവിലും ബെംഗളൂരുവിലും ഇഡി ഉദ്യോഗസ്ഥർ മുഡ ഓഫിസിലും നിരവധി റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരുടെ വീടുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ഇതേ ആരോപണമുന്നയിച്ച് വിവരാവകാശ പ്രവർത്തകയായ ഷേണമയി കൃഷ്‌ണയും ഇഡിയിൽ പരാതി നൽകിയിട്ടുണ്ട്.
കർണാടക സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ലോകായുക്ത പൊലീസിന് മുഖ്യമന്ത്രി ഉൾപ്പെട്ട ഒരു കേസിൽ നീതി പുലർത്താൻ കഴിയില്ലെന്ന് ആശങ്ക പ്രകടിപ്പിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്‌ണ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടും നിലവിൽ ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഹർജിയിലെ അടുത്ത വാദം ജനുവരി 27 ന് നടക്കും.
Also Read:കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച; തോക്ക് ചൂണ്ടി 10 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു