ചിന്ദ്വാര: മനുഷ്യനെ സംബന്ധിച്ച് ഒരുപാട് അത്ഭുതങ്ങള്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ഒരു പ്രഹേളികയാണ് പ്രകൃതി. അത്ഭുതകരവും നിഗൂഢവുമായ നിരവധി കാര്യങ്ങൾ പ്രകൃതിയിലുണ്ട്. ചിലത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. മറ്റ് ചിലത് വിശ്വാസത്തിന്‍റെയും കഥകളുടെയും രൂപത്തില്‍ പ്രചരിക്കും.
അത്തരത്തിലൊരു അത്ഭുത ചെടിയാണ് ഭൂലന്‍ബേല്‍ എന്ന കാട്ടുചെടി. ഭൂലന്‍ബേല്‍ ചെടിയെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ വിചിത്രമാണ്. കേള്‍ക്കുന്ന ആരുമൊന്നും നെറ്റി ചുളിച്ചേക്കാവുന്ന പ്രത്യേകതയാണ് ഇതിനുള്ളത്.
വഴിതെറ്റിക്കുന്ന ചെടി?
ഭൂലന്‍ബേല്‍ ചെടി മുറിച്ചു കടക്കുന്നയാൾക്ക് വഴിതെറ്റിപ്പോകുമെന്ന് മധ്യപ്രദേശ് ചിന്ദ്വാരയിലെ ഗ്രാമവാസികൾ പറയുന്നു. ചെടിയുടെ കൂര്‍ത്ത ഇലകള്‍ ശരീരത്തില്‍ മുറിവുണ്ടാക്കുകയും ഈ മുറിവിലൂടെ അജ്ഞാത വസ്‌തു രക്തത്തില്‍ കലര്‍ന്ന് ഓര്‍മ ശക്തിയെ ബാധിക്കുമെന്നുമാണ് പാടൽകോട്ടിലെ ഭാരിയ ഗോത്രക്കാർ വിശ്വസിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭൂലന്‍ബേല്‍ പ്രധാനമായും മന്ത്രക്രിയകള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇതു കൂടാതെ, ആയുർവേദത്തിൽ പല അപൂർവ രോഗങ്ങളുടെയും ചികിത്സയ്ക്കായി ഭൂലന്‍ബേൽ ഉപയോഗിക്കുന്നു.
ഭൂലന്‍ബേൽ ചെടി മുറിച്ചുകടന്നാൽ വഴിതെറ്റുമോ?
ചിന്ദ്വാര ജില്ലയിലെ പാടൽകോട്ടിലെ ഭാരിയ ഗോത്രക്കാർ വിശ്വസിക്കുന്നത് ഈ ചെടി കാണപ്പെടുന്ന സ്ഥലത്തുകൂടി കടന്നുപോകുന്ന ആളുകൾക്ക് വഴിതെറ്റും എന്നാണെന്ന് സസ്യശാസ്‌ത്ര വിദഗ്‌ധൻ ഡോ. വികാസ് ശർമ്മ പറയുന്നു.
ആരെങ്കിലും ഏതെങ്കിലും സദസില്‍ വരാൻ വൈകിയാൽ, അവർ ചോദിക്കുക നിങ്ങൾ ഭൂലന്‍ബേൽ നട്ടുപിടിപ്പിച്ചിട്ടുണ്ടോ എന്നായിരിക്കും.
മന്ത്രക്രിയകള്‍ക്ക് ഉപയോഗിക്കപ്പെടുന്ന ഭൂലന്‍ബേല്‍
ഇടതൂർന്ന വനങ്ങളിലാണ് ഭൂല്‍നാബെല്‍ ചെടി കാണപ്പെടുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ മന്ത തന്ത്രാദികള്‍ക്ക് ഭൂലന്‍ബേൽ ഉപയോഗിക്കാറുണ്ട്. ഗോത്രങ്ങൾ വിഭാഗങ്ങള്‍ ഈ സസ്യത്തെ വളരെയധികം ഭയത്തോടെയാണ് കാണുന്നത്. പലരും ഭൂലന്‍ബേല്‍ എന്ന പേര് ഉച്ചരിക്കാന്‍ പോലും ധൈര്യപ്പെടാറില്ല. അഘോരികൾ തങ്ങളുടെ തന്ത്ര സാധനയ്ക്കായി ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ഗോത്രവിഭാങ്ങള്‍ പറയുന്നു.
എന്താണ് ഭൂലന്‍ബേല്‍
ടെറിഡോഫൈറ്റ് ഗ്രൂപ്പിലെ അംഗമായ ഒരു ഫേൺ സ്‌പീഷീസ് സസ്യമാണ് ഭൂല്‍നാബെല്‍ എന്ന് ഡോ. വികാസ് ശർമ്മ വിശദീകരിച്ചു. ടെറിഡോഫൈറ്റുകളിൽ നിന്നും വ്യത്യസ്‌തമായി, ഇത് ഒരു വള്ളിയുടെ രൂപത്തിലാണ് കാണപ്പെടുക. അതിനാൽ ഇത് ക്ലൈംബിങ് ഫേൺ എന്നറിയപ്പെടുന്നു. ഇപ്പോൾ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഭൂല്‍നാബേല്‍ അവശേഷിക്കുന്നുള്ളൂ.
ഇതിന്‍റെ പ്രത്യേക തരം ഇലകളെ സ്പോറോഫിൽ എന്ന് വിളിക്കുന്നു. പനി, വട്ടച്ചൊറിച്ചില്‍, മറ്റ് ചർമ രോഗങ്ങൾ എന്നിവയ്ക്കും മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, പഴയ മുറിവുകൾ സുഖപ്പെടുത്തൽ, കൃമിനാശിനി എന്നിവയ്ക്കും ഇല ഉപയോഗിക്കാമെന്ന് വികാസ് ശര്‍മ വ്യക്തമാക്കി.
'പ്രകൃതിയുടെ ജീവ ചക്രത്തിൽ ഓരോ വസ്‌തുവിനും അതിന്‍റേതായ പ്രത്യേക സ്ഥാനമുണ്ട്. അതുപോലെ, ഓരോ മരത്തിനും ചെടിക്കും വ്യത്യസ്‌ത ഉപയോഗങ്ങളുമുണ്ട്. അവയെപ്പറ്റിയുള്ള ശരിയായ വിവരങ്ങൾ പ്രധാനമാണ്. ആദിവാസി ഗ്രാമ പ്രദേശങ്ങളിൽ വ്യത്യസ്‌ത പഴഞ്ചൊല്ലുകളും ഇതിഹാസങ്ങളും ഉണ്ട്. പക്ഷേ അവയ്ക്ക് ശാസ്‌ത്രീയമായ ഒരു അടിസ്ഥാനവുമില്ല.' - വികാസ് ശര്‍മ വ്യക്തമാക്കി. ഭൂലന്‍ബേലുമായി ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസങ്ങള്‍ക്ക് ശാസ്‌ത്രീയമായ അടിത്തറയില്ലെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read: തൊട്ടാല്‍ ഇക്കിളിയാകുന്ന മരം!!!; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന 'ഹസ്നേവാല പേഡ്'