ETV Bharat / bharat

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ - DEATH SENTENCE FOR POCSO CONVICT

സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി വഴി കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു.

BENGAL COURT  RAPE AND MURDER OF MINOR  POCSO  WEST BENGALS HOOGHLY
Representative Image (ETV Bharat)
author img

By

Published : Jan 17, 2025, 10:37 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അശോക് സിങിന് വധശിക്ഷ വിധിച്ച് പോക്സോ കോടതി. 2024 നവംബറില്‍ നടന്ന സംഭവത്തിലാണ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. ജഡ്‌ജി ചന്ദ്രപ്രഭ ചക്രവർത്തിയാണ് പ്രതിക്ക് തൂക്കു കയര്‍ നല്‍കിയത്. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി വഴി കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹൂഗ്ലിയിലെ ഗുദാപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 നവംബർ 24നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അഞ്ച് വയസുള്ള പെൺകുട്ടിക്ക് ഭക്ഷണം വാങ്ങാൻ പിതാവ് കടയിൽപോയ സമയത്താണ് പ്രതി കുറ്റകൃത്യം ചെയ്‌തത്. അയൽവാസിയായ അശോക് സിങ് ചോക്ലേറ്റ് നൽകാമെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി.

ഭക്ഷണം വാങ്ങി തിരികെ എത്തിയ പിതാവ് മകളെ കാണാതായതോടെ തിരഞ്ഞിറങ്ങി. മറ്റ് അയൽവാസികളെയും ഇയാൾ വിവരമറിയിച്ചു. തുടർന്നാണ് പ്രതിയായ അശോക് സിങിൻ്റെ വീട്ടിൽ രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More: യുവതിയെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തും കുടുംബവും; പ്രതികൾക്കായി അന്വേഷണം ഊർജിതമെന്ന് പൊലീസ് - WOMAN KILLED BY HER FRIEND

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.