ETV Bharat / state

കെഎസ്‌ആർടിസി ബസ് അപകടം; ആറ് ശബരിമല തീർഥാടകർക്ക് പരിക്ക് - KSRTC BUS ACCIDENT NEAR NILAKKAL

നിലയ്‌ക്കൽ അട്ടത്തോടിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

AYYAPPA DIVOTEES INJURED  ksrtc accident in nilakkal  sabarimala pilgrims accident  BUS ACCIDENT IN NILAKKAL
KSRTC Bus Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 17, 2025, 7:11 PM IST

പത്തനംതിട്ട: നിലയ്ക്കലിന് സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ച കെഎസ്‌ആർടിസി ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് അയ്യപ്പ ഭക്തർക്ക് പരിക്കേറ്റു. യാത്രക്കാരായ കർണാടക സ്വദേശി എൻബി തുമ്മിനക്കട്ടി (73), തമിഴ്‌നാട് സ്വദേശികളായ ധരണി ബാലൻ ( 12 ), മുരുകേശൻ( 44), കുമാർ (40 ), സുരേഷ് (45), കോഴിക്കോട് സ്വദേശി ജയകുമാർ (53) എന്നിവർക്കാണ് പരിക്കേറ്റത്.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തന്മാരെയും കൊണ്ട് പമ്പയിൽ നിന്ന് നിലക്കിലേക്ക് ചെയിൻ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്, നിലയ്‌ക്കലിന് സമീപം അഞ്ച് കിലോമീറ്റർ മുൻപുള്ള വളവിൽ നിയന്ത്രണം വിട്ട് കുഴിയിലേക്കിറങ്ങുകയായിരുന്നു.

നിലയ്‌ക്കൽ അട്ടത്തോടിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറിയൊരു മരത്തിൽ തട്ടി ബസ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. പൊലീസ് ഉദ്യോഗസ്ഥരും, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും, ഫയർഫോഴ്‌സും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പരിക്കേറ്റവരെ നിലയ്‌ക്കൽ ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ ലഭ്യമാക്കിയശേഷം കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റി. കുഴിയിലേക്ക് വീണ ബസ് റിക്കവറി ക്രെയിനുകൾ ഉപയോഗിച്ച് പുറത്തെടുത്തു. സ്ഥലത്തുണ്ടായ ഗതാഗതം തടസം പുനസ്ഥാപിച്ചിട്ടുണ്ട്.

Read More: മഞ്ഞ, ചുവപ്പ്, പച്ച, നീല!; എന്തുകൊണ്ട് വിവിധ നിറങ്ങൾ?, വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ചിലത് പറയാനുണ്ട് - NUMBER PLATES FOR VEHICLES IN INDIA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.