കേരളം

kerala

ETV Bharat / state

ഡിസൈനറാണോ? ഒരു ലക്ഷം രൂപ സമ്പാദിക്കാം! ടൗണ്‍ഷിപ്പ് പ്രൊജക്‌ടിനായി ഡിസൈന്‍ മത്സരം, അറിയേണ്ടതെല്ലാം - PANTHEERAMKAVU TOWNSHIP PROJECT

ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കാം. സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപ. പന്തീരാങ്കാവില്‍ തുടങ്ങാനിരിക്കുന്ന ടൗണ്‍ഷിപ്പിനായാണ് ഡിസൈന്‍ തയ്യാറാക്കേണ്ടത്.

LIFELINE GREEN CITY TRUST TOWNSHIP  DESIGNING COMPETITION FOR ARCHITECT  ഡിസൈനിങ് മത്സരം  പന്തീരാങ്കാവ് ടൗണ്‍ഷിപ്പ് മോഡല്‍
. (ETV Bharat)

By ETV Bharat Kerala Team

Published : Oct 8, 2024, 7:07 PM IST

കോഴിക്കോട്:പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പ്രൊജക്‌ടിനായി ഡിസൈനുകള്‍ ക്ഷണിച്ചു. ആര്‍ക്കിടെക്റ്റുകള്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്‌ചര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കാം. വില്ല, അപ്പാര്‍ട്ട്‌മെന്‍റ്, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ലാന്‍ഡ്‌സ്‌കേപ്പ് എന്നീ വിഭാഗങ്ങളിലായാണ് ഡിസൈന്‍ മത്സരം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അമ്പതിനായിരം രൂപയാണ് രണ്ടാം സമ്മാനമായി നല്‍കുക. മത്സരാര്‍ഥികള്‍ക്ക് നാല് വിഭാഗങ്ങളിലും എന്‍ട്രികള്‍ അയയ്ക്കാം. എന്നാല്‍ ഒരു വിഭാഗത്തില്‍ മാത്രമായിരിക്കും സമ്മാനം നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പ്രൊജക്‌ടിന്‍റെ ഡിസൈനേഴ്‌സ് പാനലില്‍ ഉള്‍പ്പെടുത്തും.

പന്തീരാങ്കാവില്‍ ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ് 2000 കോടിയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. 115 വില്ലകള്‍, 300 അപ്പാര്‍ട്ട്‌മെന്റുകള്‍, 200 മുറികളടങ്ങുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എക്‌സ്‌പോ സെന്‍റര്‍, അമിനിറ്റി സെന്‍റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോഫി ഷോപ്പ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗ്രീന്‍ സിറ്റി പദ്ധതി ഒരുങ്ങുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. എന്‍ട്രികള്‍ 2024 നവംബര്‍ 10ന് മുമ്പായി 9995641726 എന്ന വാട്‌സ്‌ആപ്പ് നമ്പറിലോ info@realineproperties.org എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്‌ക്കേണ്ടതാണ്. ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 25ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

Also Read:കെല്‍ട്രോണില്‍ അനിമേഷന്‍, വിഎഫ്എക്‌സ് കോഴ്‌സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ABOUT THE AUTHOR

...view details