തൃശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച ആംആദ്‌മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. കിഴുപ്പുള്ളിക്കര സ്വദേശി ശ്യാമാണ് (23) ചേർപ്പ് പൊലീസിന്‍റെ പിടിയിലായത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബിജെപി ജില്ല ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെആർ ഹരിയും തമ്മിലുള്ള സംസാരം വീഡിയോ പകർത്തി അശ്ലീലം കലർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് കേസ്.
സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു: എഎപി പ്രവർത്തകൻ അറസ്റ്റിൽ - AAP WORKER ARREST - AAP WORKER ARREST
കെആർ ഹരിയും സുരേഷ് ഗോപിയും തമ്മിലുള്ള സംസാരം അശ്ലീലം കലർത്തി പ്രചരിപ്പിച്ച എഎപി പ്രവർത്തകൻ അറസ്റ്റിൽ. ചേർപ്പ് പൊലീസാണ് ഇയാളെ പിടികൂടിയത്.
![സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു: എഎപി പ്രവർത്തകൻ അറസ്റ്റിൽ - AAP WORKER ARREST DEFAMATORY VIDEO ON SURESH GOPI സുരേഷ് ഗോപി എഎപി പ്രവർത്തകൻ അറസ്റ്റിൽ SURESH GOPI](https://etvbharatimages.akamaized.net/etvbharat/prod-images/27-06-2024/1200-675-21812341-thumbnail-16x9-aap-worker-arrest.jpg)
അറസ്റ്റിലായ എഎപി പ്രവർത്തകൻ ശ്യാം (ETV Bharat)
Published : Jun 27, 2024, 10:33 PM IST
കെആർ ഹരിയും സുരേഷ് ഗോപിയും തമ്മിൽ ജൂൺ 14ന് പീച്ചിയിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുന്ന വീഡിയോ എടുത്ത് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അശ്ലീലം കലർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കെആർ ഹരിയുടെ പരാതി പ്രകാരമാണ് ചേർപ്പ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
Also Read: 'കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ'; കൃഷ്‌ണ നാമം ചൊല്ലി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ- വീഡിയോ