കേരളം

kerala

ETV Bharat / state

'കയ്യും കാലും വെട്ടി ചാലിയാര്‍ പുഴയിലെറിയും'; സിപിഎം പ്രതിഷേധത്തിൽ അൻവറിനെതിരെ കൊലവിളി - CPM PROTEST AGAINST PV ANVAR - CPM PROTEST AGAINST PV ANVAR

മലപ്പുറത്ത് അൻവറിനെതിരെ കൊലവിളി. നിലമ്പൂരിലും എടക്കരയിലും സിപിഎം അണികളുടെ പ്രതിഷേധ പ്രകടനങ്ങൾ.

PV ANVAR CONTROVERSY  CPM PROTEST IN MALAPPURAM ANVAR  ANVAR AGAINST CPM AND CM  MV GOVINDAN AGAINST ANVAR
CPM PROTEST AGAINST PV ANVAR IN MALAPPURAM (ETV Bharat)

By ETV Bharat Kerala Team

Published : Sep 27, 2024, 8:20 PM IST

മലപ്പുറം: അൻവറിനെതിരെ കൊലവിളിയുയർത്തി മലപ്പുറത്ത് സിപിഎം പ്രതിഷേധം. നിലമ്പൂർ, എടക്കര, എടവണ്ണ, അരീക്കോട് എന്നിവിടങ്ങളിലാണ് 'ചെങ്കൊടി തൊട്ട് കളിക്കേണ്ട' എന്നെഴുതിയ ബാനറുകളുമായി അണികൾ തെരുവുകളിറങ്ങിയത്. 'കയ്യും കാലും വെട്ടി ചാലിയാര്‍ പുഴയിലെറിയും' തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അൻവറിനെതിരെയുള് പ്രതിഷേധത്തിൽ പ്രതികരിച്ച് സിപിഎം നേതാക്കൾ (ETV Bharat)

പാർട്ടിക്ക് അന്‍വറുമായി ബന്ധമില്ലെന്നും അണികള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌താവിച്ചതിനു പിന്നാലെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാർ പിവി അന്‍വറിന്‍റെ കോലം കത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു.

CPM PROTEST AGAINST PV ANVAR IN MALAPPURAM (ETV Bharat)

എടക്കരയിൽ നടന്ന പ്രകടനം സിപിഎം സംസ്ഥാന സമിതി അംഗം പി കെ സൈനബ ഉദ്‌ഘാടനം ചെയ്‌തു. 'സ്വന്തം വീടിനു ചുറ്റുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുട്ട മറുപടിയാണ് അൻവറിന് നല്‍കിയത്. കാട്ടുകള്ളനെതിരേ ജനം അതിശക്തമായി നിലയുറപ്പിച്ചതിന്‍റെ തെളിവാണിത്. ഒരുപാട് വര്‍ഗ വഞ്ചകര്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും ഈ പാര്‍ട്ടിക്ക് ഒരു പോറലുപോലും ഏൽപിക്കില്ല. അന്‍വറുമായുള്ള ബന്ധം വിച്ഛേദിച്ചതിന്‍റെ പേരില്‍ പാർട്ടിയിൽ പത്തുപേര്‍ കൂടുകയേ ഉള്ളൂ എന്ന് സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി മുഹമ്മദ് റസാക്ക് എടവണ്ണയിൽ പറഞ്ഞു.

Also Read:ജനപിന്തുണ ഉണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും; എം വി ഗോവിന്ദന് മറുപടിയുമായി അൻവർ

ABOUT THE AUTHOR

...view details