തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സ്വകാര്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കാതെ നിരസിച്ചു. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അധികാര പരിധി ഇല്ലെന്ന കാരണവും കൊണ്ടാണ് കോടതി ഹര്‍ജി നിരസിച്ചത്. തിരുവന്തപുരം ജുഢീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനൊന്നില്‍ ജഡ്‌ജി രവിത കെ ജിയാണ് ഹര്‍ജി പരിഗണിച്ചത്.
പ്രധാനമന്ത്രി രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ ഏപ്രില്‍ 22 ന് നടത്തിയ പ്രസംഗമായിരുന്നു ഹര്‍ജിയിലെ പരാമര്‍ശ വിഷയം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രസംഗം വിദ്വേഷപരമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.