കേരളം

kerala

ETV Bharat / state

ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂല വോട്ട്; സുധീർ ശർമ്മയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി കോൺഗ്രസ് - K C Venugopal

ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്‌ത ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് സുധീർ ശർമ്മയെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്‌തു

Sudhir Sharma  ബിജെപി സ്ഥാനാർത്ഥി  കോൺഗ്രസ്  K C Venugopal  Congress Party Secretary
Congress Removes 'Rebel' Himachal Pradesh Leader From Party Secretary's Post

By ETV Bharat Kerala Team

Published : Mar 6, 2024, 5:46 PM IST

ഡൽഹി: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവ് സുധീർ ശർമ്മയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്‌ത് കോൺഗ്രസ്. ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്‌തതിനെ തുടർന്നാണ് കോൺഗ്രസ് എംഎൽഎയെ സ്ഥാനത്തു നിന്നും നീക്കം ചെയ്‌തത്. സുധീർ ശർമ്മ ഉൾപ്പെടെ ആറ് കോൺഗ്രസ് എംഎൽഎമർ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തിരുന്നു.

സെക്രട്ടറി സ്ഥാനത്തുനിന്നും ശർമയെ നീക്കിയെന്ന വിവരം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്‌താവനയിലൂടെ അറിയിച്ചു. ഹിമാചൽ പ്രദേശ് മുൻ മന്ത്രിയായിരുന്നു ശർമ. ഈ അടുത്തിടെ പാർട്ടി വിപ്പ് ലംഘിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനവും ശർമയ്ക്ക് നഷ്‌ടമായിരുന്നു.

ABOUT THE AUTHOR

...view details