കോഴിക്കോട് :കക്കാടംപൊയിലിൽ അരുവിയുടെ ഒഴുക്ക് തടഞ്ഞ് പി വി അൻവർ എംഎൽഎ റിസോർട്ട് നിർമിച്ചെന്ന പരാതിയിൽ കലക്‌ടറുടെ തെളിവെടുപ്പ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തെളിവെടുപ്പ് നടത്തുന്നത്. പരാതിക്കാരനെ കൂടാതെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, താമരശേരി തഹസില്‍ദാർ, കൂടരഞ്ഞി വില്ലേജ് ഓഫിസർ, പിവിആർ നേച്ചർ റിസോര്‍ട്ട് മാനേജർ എന്നിവര്‍ കലക്‌ടറേറ്റിൽ നടക്കുന്ന തെളിവെടുപ്പിൽ ഹാജരാകണം.
പി വി അൻവർ എംഎൽഎ അരുവി നികത്തി റിസോർട്ട് നിർമിച്ചെന്ന് പരാതി; കലക്‌ടറുടെ തെളിവെടുപ്പ് - PV ANVAR RESORT CONSTRUCTION CASE - PV ANVAR RESORT CONSTRUCTION CASE
അരുവിയുടെ ഒഴുക്ക് തടഞ്ഞ് പി വി അൻവർ എംഎൽഎ റിസോർട്ട് നിർമിച്ചെന്ന ടി വി രാജന്‍റെ പരാതിയില്‍ കലക്‌ടറുടെ തെളിവെടുപ്പ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തെളിവെടുപ്പ് നടത്തുന്നത്.
Published : Jul 17, 2024, 1:30 PM IST
നേരത്തെ കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമിച്ച നാല് തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പൊളിച്ച് നീക്കിയപ്പോൾ അരുവി തന്നെ ഇല്ലാതാകുന്ന രീതിയിൽ മണ്ണിട്ട് നികത്തി എന്നാണ് നേരത്തെ ഹൈക്കടോതിയിൽ വന്ന ഹർജിയില്‍ പറയുന്നത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്‌ടർക്ക് പരാതി നൽകിയിരുന്നു. കലക്‌ടര്‍ നടപടി എടുക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഗ്രീന്‍ മൂവ്‌മെന്‍റ് ജനറല്‍ സെക്രട്ടറി ടി വി രാജനാണ് പരാതി നൽകിയത്.
Also Read:സംസ്ഥാനത്തെ കാട്ടനാകളുടെ എണ്ണത്തില്‍ 7 ശതമാനം കുറവ്; വനങ്ങളില്‍ 1795 വരെ ആനകളുണ്ടെന്ന് മന്ത്രി