കേരളം

kerala

ETV Bharat / state

മുളകുപൊടി ദേഹത്ത് മാത്രം, കണ്ണിലില്ല; ബന്ദിയാക്കി പണംതട്ടിയ കേസില്‍ വമ്പന്‍ ട്വിസ്റ്റ്, പരാതിക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍

പരാതി സംബന്ധിച്ച് തുടക്കത്തിൽ തന്നെ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പ്രതിയുടെ മൊഴികളിലെ വൈരുധ്യം ഇതിന് ബലം നല്‍കി.

By ETV Bharat Kerala Team

Published : 4 hours ago

Updated : 3 hours ago

ROBBERY CASE IN KOZHIKODE  COMPLAINANT GOT ARRESTED  KOZHIKODE NEWS  LATEST NEWS IN MALAYALAM
Accused Suhail (ETV Bharat)

കോഴിക്കോട്:കൊയിലാണ്ടിയില്‍ എടിഎമ്മില്‍ പണം നിറയ്ക്കാൻ എത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന പരാതിയിൽ വമ്പന്‍ ട്വിസ്‌റ്റ്. കേസിൽ പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈൽ പ്രതിയായി. ഇയാളേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പണം തട്ടാനുള്ള ശ്രമമായിരുന്നു ഇയാള്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. 72,40,000 രൂപയാണ് നഷ്‌ടമായിരുന്നത്. അടുത്തിടെയാണ് കേസിന് ആസ്‌പദമായ സംഭവം. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ സുഹൈലിനെ കണ്ടെത്തുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൊയിലാണ്ടിയിലെ ബാങ്കില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍ വച്ച് ഒരു സംഘം തന്നെ ആക്രമിച്ചെന്നും പണം കവര്‍ന്നെന്നുമായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞിരുന്നത്. കുരുടിമുക്കിലേക്ക് പോകവേ വഴിയില്‍വച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെട്ടു. ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഈ സമയം പര്‍ദ്ദ ധരിച്ചെത്തിയ ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇത് നാടകമാണെന്ന് തെളിയുകയായിരുന്നു.

ആദ്യം 25 ലക്ഷം രൂപയാണ് നഷ്‌ടമായതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതില്‍ 72,40,000 രൂപയാണ് നഷ്‌ടമായതെന്നാണ് കണക്ക്. തലയ്ക്കടിയേറ്റ് ബോധമറ്റ നിലയിലായിരുന്നു താനെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളതെന്ന് മനസിലായതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. സുഹൈലിന്‍റെ മൊഴികളിലെ വൈരുധ്യങ്ങളായിരുന്നു ഇതിന് വഴിവച്ചത്. കൂടാതെ സുഹൈലിന്‍റെ ദേഹത്തും കാറിലും നിറയെ മുളകുപൊടി ഉണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ കണ്ണില്‍ മുളക് പൊടി പോകാതിരുന്നതും കാറിന് പിറകിലത്തെ ഒരു ചില്ല് താഴ്ത്തിയ നിലയിലുണ്ടായിരുന്നതും പൊലീസിന്‍റെ സംശയങ്ങള്‍ക്ക് ബലം നല്‍കി.

വൈദ്യപരിശോധനയില്‍ ഇയാള്‍ക്ക് തലയ്ക്ക് മര്‍ദനമേറ്റതായുള്ള ലക്ഷണങ്ങളും കണ്ടെത്തിയിരുന്നില്ല. ഇതോടെ രണ്ട് ദിവസമായി പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ഒടുവിലാണ് വാദി പ്രതിയായത്. ഇവരുടെ മറ്റ് കൂട്ടാളികളേയും പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.

Also Read:തൃശൂരിലെ എടിഎം കവർച്ച: താണിക്കുടം പുഴയിൽ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തു

Last Updated : 3 hours ago

ABOUT THE AUTHOR

...view details