മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്'. ജനുവരി 23ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സിനിമയിലെ ചില രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് 1.26 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി ഒരുക്കിയ ചിത്രം കൂടിയാണിത്. ആദ്യാവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലറാണ് ഡൊമിനിക്ക്.
സിനിമയില്‍ ഒരു ഡിറ്റക്‌ടീവ് ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്‌ടീവ്‌സ് എന്ന ഏജന്‍സി നടത്തുന്ന സിഐ ഡൊമിനിക് ആയാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ അസിസ്‌റ്റന്‍റ് വിഘ്‌നേഷ് ആയി ഗോകുല്‍ സുരേഷും മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചിരിക്കുന്നത്.
2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്'. മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവരെ കൂടാതെ വിജി വെങ്കടേഷ്, സുഷ്‌മിത ഭട്ട്, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വിജയ് ബാബു, വാഫ ഖതീജ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ഡൊമിനിക്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.
ഡോക്‌ടര്‍ നീരജ് രാജന്‍, ഡോക്‌ടര്‍ സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി രചന നിര്‍വ്വഹിച്ചത്. വിഷ്‌ണു ആർ ദേവ് ഛായാഗ്രഹണവും ആന്‍റണി എഡിറ്റിംഗും നിര്‍വ്വഹിച്ചു. ദർബുക ശിവ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്.
സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, മേക്കപ്പ് - ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അരിഷ് അസ്‌ലം, കോ ഡയറക്‌ടര്‍ - പ്രീതി ശ്രീവിജയൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്‌റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, സൗണ്ട് മിക്‌സിംഗ് - തപസ് നായക്, ഡിസ്ട്രിബൂഷൻ - വേഫേറർ ഫിലിംസ്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, സ്‌റ്റിൽസ് - അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ - എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‌ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്‌ണർ - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.