പ്രാരംഭ സൂചനകൾ തങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചാണെന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്ദേവ. 'പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്. ഈ വിജയം ഉന്നത നേതൃത്വത്തിന്‍റെ കൂടി വിജയമായിരിക്കും. ഡൽഹിയിലെ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിട്ടത് - എന്നാൽ അരവിന്ദ് കെജ്‌രിവാൾ വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയെ നേരിടേണ്ട വ്യക്തിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും,' വീരേന്ദ്ര സച്ച്ദേവ
ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കോൺഗ്രസ് ഒരിടത്ത് മാത്രം - DELHI ASSEMBLY ELECTIONS 2025
![ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കോൺഗ്രസ് ഒരിടത്ത് മാത്രം DELHI ELECTIONS 2025 RESULT WHO WILL WIN IN DELHI ഡല്‍ഹി തെരഞ്ഞെടുപ്പ് 2025 AAP IN DELHI](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/1200-675-23498593-thumbnail-16x9-delhi-result.gif?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 8, 2025, 7:35 AM IST
|Updated : Feb 8, 2025, 9:58 AM IST
രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മിനിറ്റുകള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നെങ്കിലും ഭരണം തങ്ങള്‍ തന്നെ പിടിക്കുമെന്ന വിശ്വാസത്തിലാണ് എഎപി. അവസാനമെത്തിയ ഷീഷ്‌മഹല്‍ വിവാദമടക്കം എഎപിയ്‌ക്ക് തിരിച്ചടിയാകുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. 11 മണി വരെയാണ് വോട്ടെണ്ണല്‍. 19 കൗണ്ടിങ് സെന്‍ററുകളിലായാണ് വോട്ടെണ്ണല്‍. ത്രിതല സുരക്ഷയുള്ള 70 സ്‌ട്രോങ് റൂമുകളിലായാണ് ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്‌ചയായിരുന്നു ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കടുത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡൽഹി പൊലീസ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ പൂർണമായും വളഞ്ഞ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
LIVE FEED
മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി
കെജ്‌രിവാൾ മുന്നിലെത്തി
ഏറെനേരം പിന്നിട്ടു നിന്നശേഷം മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലീഡ് ചെയ്യുന്നു.
കെജ്‌രിവാളും അതിഷിയും പിന്നിൽ
മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സിറ്റിങ് മുഖ്യമന്ത്രി അതിഷി മർലേനയും പിന്നിൽ.
ബിജെപി ബഹുദൂരം മുന്നിൽ
ആം ആദ്‌മി പാർട്ടിയെ പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നിൽ. കോൺഗ്രസ് ഒരു സീറ്റിൽ മാത്രം മുന്നിട്ടു നിൽക്കുന്നു.
മനീഷ് സിസോദിയ മുന്നിൽ
ആം ആദ്‌മി പാർട്ടിയുടെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജങ്‌പുരയിൽ മുന്നിൽ.
കെജ്‌രിവാൾ പിന്നിൽ
ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാൾ പിന്നിൽ.
കോൺഗ്രസ് ഒരിടത്ത് മുന്നിൽ
കോൺഗ്രസ് ഒരു സീറ്റിൽ മാത്രം മുന്നിൽ. കോൺഗ്രസ് മുന്നിലുള്ളത് ബാദലിയിൽ.
ഇവിഎം എണ്ണിത്തുടങ്ങി
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ എണ്ണിത്തുടങ്ങി.
ബിജെപി മുന്നിൽ
പോസ്‌റ്റൽ ബാലറ്റുകൾ എണ്ണുമ്പോൾ ബിജെപി മുന്നേറ്റം. ആം ആദ്‌മി പാർട്ടിയുടെ പ്രമുഖ നേതാക്കൾ പോസ്‌റ്റൽ വോട്ടുകളിൽ പിന്നിൽ.
വോട്ടെണ്ണൽ തുടങ്ങി
8 മണിക്ക് പോസ്‌റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) എണ്ണൽ 8.30 ഓടെ.
എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകള്‍. ആം ആദ്‌മി പാര്‍ട്ടിയും ബിജെപിയും ഒപ്പത്തിനൊപ്പം
ആദ്യ മിനിറ്റുകളില്‍ ബിജെപിയ്‌ക്ക് ലീഡ്
ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങി