തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. 62,000ത്തിലേക്കാണ് സ്വര്‍ണ വിലയുടെ കുതിപ്പ്. ഇന്ന് വര്‍ധിച്ചത് 120 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 61,960 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
ജനുവരി അവസാന വാരമാണ് സ്വര്‍ണ വില ആദ്യമായി പവന് 60,000 കടന്നത്. വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നതായാണ് വിലയിരുത്തല്‍. ജനുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ജനുവരിയില്‍ ഏകദേശം 4800 രൂപ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടുള്ളത്.
Also Read: ഓവർ ടൈം നിയമത്തിലും ജോലി സമയത്തിലും മാറ്റം; നിർദേശങ്ങളുമായി സാമ്പത്തിക സർവേ