ന്യൂഡൽഹി: വികസനത്തിന്‍റെ നാല് എന്‍ജിനുകളെക്കുറിച്ച് വാചാലയായ നിര്‍മ്മലാ സീതാരാമനെ പരിഹസിച്ച് കോണ്‍ഗ്രസ്. ബജറ്റിനെ പൂര്‍ണമായും പാളം തെറ്റിക്കുന്ന നിരവധി എന്‍ജിനുകള്‍ ഇതിലുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ പരിഹാസം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൃഷി, സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍, നിക്ഷേപം, കയറ്റുമതി എന്നീ നാല് എന്‍ജിനുകള്‍ വികസനത്തിന് കരുത്ത് പകരുന്നുവെന്ന് നിര്‍മ്മല തന്‍റെ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ബജറ്റിനെ പൂര്‍ണമായും പാളം തെറ്റിക്കുന്ന നിരവധി എന്‍ജിനുകള്‍ ഇതിലുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷിന്‍റെ പ്രതികരണം. 2010ലെ സിവില്‍ ലയബലിറ്റി ന്യുക്ലിയര്‍ ഡാമേജ് ആക്‌ട് അരുണ്‍ ജെയ്‌റ്റ്ലി നേരത്തെ വിജയകരമായി അട്ടിമറിച്ചിരുന്നു. ചില രാജ്യാന്തര കമ്പനികള്‍ക്ക് വേണ്ടി ആയിരുന്നു അത്. ഇപ്പോഴിത് ട്രംപിന് വേണ്ടി അട്ടിമറിക്കുമെന്ന സൂചനയാണ് നിയമം ഭേദഗതി ചെയ്യുമെന്ന നിര്‍മ്മലയുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: കേന്ദ്ര ബജറ്റ് 2025 - UNION BUDGET 2025