ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വർണം. ചൈനീസ് ആയോധന കലയായ വുഷുവിൽ കെ. മുഹമ്മദ് ജസീലാണ് സ്വർണം സ്വന്തമാക്കിയത്. താവോലു വിഭാഗത്തിലാണ് താരത്തിന്‍റെ സ്വർണ നേട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെഡല്‍പട്ടികയില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് നിലവില്‍ കേരളത്തിന്‍റെ സമ്പാദ്യം. ഇന്നലെ പുരുഷ വിഭാഗം ഖൊ ഖൊയില്‍ വെങ്കലവും വനിതകളുടെ ബീച്ച് ഹാൻഡ്ബോളില്‍ വെള്ളിയും കേരളം നേടിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍റെ ഹര്‍ഷിത ജയറാം 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും ഫൈനലിന് യോഗ്യത നേടി. ആദ്യ ദിനം 2 വെങ്കല മെഡലുകള്‍ സ്വന്തമാക്കിയ സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ ഫൈനലില്‍ കടന്നു. 4 മണിക്കാണ് സജന്‍റെ ഫൈനല്‍.
Harshitha Jayaram storms into the final of the 50m breaststroke! Final showdown coming up—let’s cheer her on! #NationalGames2025 #TeamKerala pic.twitter.com/Q33t6zpK6f
— Kerala Olympic Association (@KeralaOlympic) February 1, 2025
കേരളത്തിന്‍റെ വനിതാ ടീം 4x 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫൈനലില്‍ കടന്നതാണ് മറ്റൊരു ശുഭ വാര്‍ത്ത. ഫുട്ബോളില്‍ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ കേരളം ഇന്ന് 2 മണിക്ക് ഡല്‍ഹിയെ നേരിടും.
വോളിബോളില്‍ കേരളത്തിന്‍റെ പുരുഷ വനിതാ ടീമുകള്‍ക്ക് ഇന്ന് സെമി ഫൈനല്‍ മല്‍സരങ്ങളുണ്ട്. വനിതാ വോളിബോളില്‍ കേരളം 2 മണിക്ക് ചണ്ഡീഗഡിനെ നേരിടും. പുരുഷ വോളിബോള്‍ സെമി ഫൈനലില്‍ തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. 4 മണിക്കാണ് മത്സരം.
Sajan Prakash storms into the 200m Butterfly Stroke Final!
— Kerala Olympic Association (@KeralaOlympic) February 1, 2025
Catch him in action today at 4:00 PM as he fights for glory! pic.twitter.com/DuKG0uXZwM
വനിതകളുടെ 5x5 ബാസ്കറ്റ് ബോളില്‍ കേരളത്തിന് ഇന്ന് സെമി മല്‍സരമുണ്ട്. കര്‍ണാടകയെയാണ് കേരള വനിതകള്‍ നേരിടുക. മെഡല്‍പട്ടികയില്‍ മഹാരാഷ്‌ട്ര ഒന്നാമതും മണിപ്പൂര്‍ രണ്ടാമതുമാണ്. സര്‍വീസസ്, കര്‍ണാടക ടീമുകളാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
Day 7 Schedule!
— Kerala Olympic Association (@KeralaOlympic) January 31, 2025
It's SEMI-FINAL day for Team Kerala!
Women's 5x5 Basketball SF 🆚 Karnataka
Men's Volleyball SF
Women's Volleyball SF
Big day ahead! Let's give it our best and fight for a place in the finals!#TeamKerala #RoadToFinals #NationalGames2025 pic.twitter.com/Gs9FMgGK4U
- Also Read: പൊന്നണിഞ്ഞ് ഹര്‍ഷിത ജയറാം; ദേശീയ ഗെയിംസിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം - NATIONAL GAMES KERALA UPDATES
- Also Read: പാകിസ്ഥാന് വീണ്ടും തിരിച്ചടി; ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടനവും ഫോട്ടോഷൂട്ടും ഒഴിവാക്കി - PCB CANCEL CT25 OPENING CEREMONY
- Also Read: കിങ് ക്ലീന്‍ ബൗൾഡ്; രഞ്ജിയില്‍ രോഹിതിന് പിന്നാലെ വിരാട് കോലിയും നിരാശരാക്കി- വീഡിയോ - VIRAT KOHLI CLEAN BOWLED