വയനാട്: അഥിതി സംസ്ഥാന തൊഴിലാളിയെ കൊന്ന് കഷ്‌ണങ്ങളാക്കി ബാഗിൽ കെട്ടി ഉപേക്ഷിച്ച സുഹൃത്ത് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുഖീബിനെ (25) ആണ് മുഹമ്മദ് ആരിഫ് (38) കൊന്ന് കഷ്‌ണങ്ങളാക്കി ബാഗിൽ കെട്ടി കല്ലോടിയിലെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചത്.
വയനാട് കല്ലോടി മൂളിത്തോട് പാലത്തിന് താഴെയും, പരിസരത്തുമായി ബാഗിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൃത്യം ചെയ്‌ത ശേഷം ബാഗിൽ കെട്ടിയ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി മൂളിത്തോട് പാലത്തിന് സമീപം ഉപേക്ഷിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യകതമല്ലെന്നും കൂടുതൽ വിവരങ്ങള്‍ക്ക് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു.