കേരളം

kerala

ETV Bharat / state

വീട്ടിലെ കിളിക്കൂട്ടിൽ കയറി മൂർഖൻ പാമ്പ്; 20 കിളികളെ അകത്താക്കി - Cobra At Bird Cage

ചാവക്കാട് എടക്കഴിയൂരിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന്‌ മൂർഖൻ പാമ്പിനെ പിടികൂടി.

By ETV Bharat Kerala Team

Published : Jul 2, 2024, 6:47 PM IST

COBRA CAUGHT IN CHAVAKKAD THRISSUR  COBRA CAUGHT FROM BIRD CAGE  മൂർഖൻ പാമ്പ് കിളികളെ ഭക്ഷിച്ചു  THRISSUR NEWS
COBRA AT BIRD CAGE (ETV Bharat)

കിളികളെ അകത്താക്കി മൂർഖൻ പാമ്പ് (ETV Bharat)

തൃശൂര്‍: ചാവക്കാട് എടക്കഴിയൂരിൽ വീട്ടിലെ കിളിക്കൂട്ടിൽ കയറി മൂർഖൻ പാമ്പ് 20 കിളികളെ ഭക്ഷിച്ചു. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് കിഴക്ക് യൂസഫിന്‍റെ വീട്ടിലുള്ള കിളിക്കൂട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെയാണ് (ജൂലായ്‌ 1) സംഭവം.

കിളിക്കൂട്ടിൽ നിന്നും കിളികളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടത്. കൂട്ടിൽ 27 കിളികൾ ഉണ്ടായിരുന്നതിൽ 20 കിളികളെ മൂർഖൻ അകത്താക്കിയിരുന്നു.

ഉടൻ തന്നെ വീട്ടുകാർ വിവരം സ്‌നേക്ക് ക്യാച്ചർ എടക്കഴിയൂർ സ്വദേശി വീരാൻകുട്ടി പള്ളിപ്പറമ്പിലെ അറിയിച്ചു. ഇതോടെ വീരാൻകുട്ടി സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു.

ALSO READ:വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി; സംഭവം പത്തനംതിട്ട കലഞ്ഞൂരിൽ

ABOUT THE AUTHOR

...view details