വയനാട്:ഉരുൾപൊട്ടലുണ്ടായ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻമുഖ്യമന്ത്രി വയനാട്ടിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും രക്ഷാപ്രവർത്തനവും വിലയിരുത്തും. ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് സർവകക്ഷിയോഗം ചേരും.
വയനാട് ദുരന്തം: മുഖ്യമന്ത്രി വയനാട്ടിലെത്തി; സർവകക്ഷിയോഗം ഉടൻ - PINARAYI VISIT IN WAYANAD - PINARAYI VISIT IN WAYANAD
വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വയനാട്ടിലെത്തി. 11.30ന് കലക്‌ടറേറ്റിൽ സർവകക്ഷിയോഗം നടക്കും.
Published : Aug 1, 2024, 10:01 AM IST
|Updated : Aug 1, 2024, 10:43 AM IST
വയനാട് കലക്‌ടറേറ്റിലെ എപിജെ ഹാളില്‍ 11.30 മണിക്കാണ് യോഗം ചേരുക. മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്‌ട്രീയ നേതാക്കൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്‌റ്റർ മാർഗമാണ് മുഖ്യമന്ത്രി വയനാട്ടിലെത്തിയത്. ചീഫ് സെക്രട്ടറി ഡോ. വി വേണുവും ഡിജിപിയും മുഖ്യമന്ത്രിക്കൊപ്പം പുറപ്പെട്ടിട്ടുണ്ട്.
Also Read: 190 അടി നീളം; 24 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷി, ബെയ്‌ലി ബ്രിഡ്‌ജ് നിർമാണം അവസാന ഘട്ടത്തിൽ