ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് സിനിമാ-സീരിയല്‍ താരങ്ങളും തിരുവനന്തപുരം:ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് സിനിമാ-സീരിയല്‍ താരങ്ങളും. നടിമാരായ കൃഷ്‌ണ പ്രഭ, റെബേക്ക, അമൃത, ചിപ്പി, ജലജ എന്നിവര്‍ പൊങ്കാല അര്‍പ്പിച്ചു(Attukal Amma). എല്ലാ വര്‍ഷവും പൊങ്കാലയിടാന്‍ കഴിയുന്നത് ദേവിയുടെ അനുഗ്രഹമെന്ന് നടി ചിപ്പി ഇടിവി ഭാരതിനോട് പറഞ്ഞു.
കുഞ്ഞുനാള്‍ മുതല്‍ സ്ഥിരമായി പൊങ്കാലയിടാനെത്താറുണ്ട്. സിനിമയില്‍ സജീവമാകാതിരുന്ന കാലത്ത് പൊങ്കാലയിടാന്‍ കഴിയാതിരുന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി പൊങ്കാലയിടാന്‍ സ്ഥിരമായി എത്താറുണ്ടെന്നും ചിപ്പി പറഞ്ഞു(Ponkala).
ആറ്റുകാല്‍ എത്തി പൊങ്കാലയിടാനെത്തുന്നത് ഭാഗ്യമെന്നായിരുന്നു നടി ജലജയുടെ പ്രതികരണം.
പൊങ്കാലയിടുന്ന കാര്യത്തില്‍ തന്നെക്കാള്‍ സീനിയറാണ് ചിപ്പി. ദേവിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ തവണ മകളോടൊപ്പം പൊങ്കാലയിടാന്‍ കഴിഞ്ഞു. ഇത്തവണ മകള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. ഓരോ വര്‍ഷം കൂടുമ്പോഴും തിരക്ക് വര്‍ദ്ധിച്ച് വരികയാണ്. ജനങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കുന്നതായി വേണം കാണാനെന്നും നടി ജലജ പറഞ്ഞു(Chippi, Jalaja, KrishnaPrabha, Rebeka).
വര്‍ഷങ്ങളായി പൊങ്കാലയിടുന്നുവെന്നും ദേവിയുടെ അനുഗ്രഹം എന്നു കൂടെയുള്ളതായി തോന്നിയിട്ടുണ്ടെന്നായിരുന്നു നടി കൃഷ്‌ണപ്രഭ പറയുന്നു. എത്ര ചൂടുണ്ടെങ്കിലും അതൊന്നും പ്രശ്‌നമല്ല. എല്ലാം സഹിച്ച് ദേവിയില്‍ സ്വയം അര്‍പ്പിക്കുകയാണ് എല്ലാവരുമെന്നും കൃഷ്‌ണ പ്രഭ പറയുന്നു.
പൊങ്കാല കാണാറുണ്ടെങ്കിലും ആദ്യമായി പൊങ്കാലയിടുന്നതിന്‍റെ ആവേശത്തിലാണ് നടി റെബേക്ക. ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും പൊങ്കാലയ്ക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദൈവാനുഗ്രഹമുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്നും റെബേക്ക പറയുന്നു. തിരുവനന്തപുരത്ത് തന്നെ താമസമായതിനാല്‍ മുന്‍പും പല തവണ പൊങ്കാലയിടാനെത്തിയിട്ടുണ്ടെന്ന് നടി അമൃത പറയുന്നു. ദേവിയുടെ അനുഗ്രഹമാണ് താന്‍ ഇവിടെയെത്താന്‍ കാരണമെന്നും അമൃത നായര്‍ പറഞ്ഞു.
Also Read: തിളച്ച് തൂകി പൊങ്കാല, നേര്‍ച്ചയനുസരിച്ച് ആറ്റുകാലമ്മയ്‌ക്ക് നൈവേദ്യമര്‍പ്പിച്ച് ഭക്തര്‍