കേരളം

kerala

ETV Bharat / state

ചാലക്കുടി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം - Chalakkudi fire - CHALAKKUDI FIRE

ചാലക്കുടി നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ചൂടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് നിഗമനം.

MUNCIPAL WASTE MANAGEMENT CENTER  ഹരിത കർമ്മ സേന  INDOOR STADIUM  FIRE FORCE
chalakkudi-fire

By ETV Bharat Kerala Team

Published : Apr 27, 2024, 10:36 PM IST

ചാലക്കുടി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശൂര്‍ :ചാലക്കുടി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇൻഡോർ സ്റ്റേഡിയത്തിന് പുറകു വശത്തിലായി പ്രവർത്തിക്കുന്ന മെറ്റിരിയൽ കലക്ഷൻ സെന്‍ററിലാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെ തീ പിടിത്തമുണ്ടായത്. ഹരിത കർമ്മ സേന വിവിധ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ചു വേർ തിരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്.

കനത്ത ചൂടിനെ തുടർന്നാണ് തീ പിടിത്തമുണ്ടായതെന്ന് കരുതുന്നു. സംഭവ സമയം ഹരിത കർമ്മ സേനാംഗങ്ങളും മാലിന്യം കയറ്റി കൊണ്ട് പോകാൻ വന്നിരുന്ന ഏജൻസിയുടെ ആളുകളും സ്ഥലത്തുണ്ടായിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി, അങ്കമാലി, പുതുകാട് എന്നിവടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ അംഗങ്ങൾ തീ അണച്ചു.

Also Read:വോട്ട് ചെയ്യാൻ പോയ കുടുംബ സഞ്ചരിച്ച കാറിന് തീ പിടിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തീ പിടിത്തമുണ്ടായാൽ അണക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് സ്പോർട്‌സ് കൗൺസിലിന്‍റെ കീഴിലുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളുള്ള പ്ലാന്‍റ് നിലവിൽ ഉണ്ട്. എന്നാൽ അവിടെ ജീവനക്കാരില്ലാത്തതിനാൽ പ്ലാന്‍റ് പ്രവർത്തിക്കാൻ കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details