പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ചാലക്കയത്തിനും പമ്പക്കും മദ്ധ്യേ കൊക്കയിലേക്ക് മറിഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഉള്ളൂർ നിന്നും വന്ന വാഹനത്തിൽ ഉണ്ടായിരുന്ന അനീഷ് (39), പ്രമോദ് (45),ശിവദത്ത് (12), ശിവ നന്ദ (10), സഞ്ചു (20) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ എല്ലാവരേയും അഗ്നി രക്ഷാസേനയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഇന്ന് വൈകിട്ട് 3.15 ഓടെ ആയിരുന്നു അപകടം. 200 അടിയോളം താഴ്‌ചയിലേക്കാണ് കാർ മറിഞ്ഞത്.