കേരളം

kerala

ETV Bharat / state

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരൻ ഉള്‍പ്പടെ രണ്ട് പേര്‍ മുങ്ങി മരിച്ചു - DROWN IN KALLADA RIVER

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥയാത്രയ്‌ക്കെത്തിയ സംഘത്തിലെ രണ്ട് പേരാണ് മുങ്ങി മരിച്ചത്.

KALLADA RIVER  KALLADA RIVER ACCIDENT  PATHANAMTHITTA NEWS  കല്ലടയാര്‍
Kallada River Accident (ETV Bharat)

By ETV Bharat Kerala Team

Published : Nov 1, 2024, 7:34 PM IST

പത്തനംതിട്ട:അടൂർ ഏനാത്ത് കല്ലടയാറ്റില്‍ കല്ലടയാറ്റില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ അജ്‌മല്‍ (20), സുഹൈല്‍ (10) എന്നിവരാണ് മരിച്ചത്. ഏനാത്ത് പഴയ ബൈലി പാലത്തിന് സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.

രക്ഷിതാക്കൾ ഉൾപ്പെടെ 13 അംഗ സംഘം ബീമാപള്ളിയിലേക്കുള്ള തീര്‍ഥാടന യാത്രയ്ക്കായി പോകുകയായിരുന്നു. ഇതിനിടെ എം സി റോഡരികിൽ ഏനാത്ത് ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ നിന്ന് സംഘം ഭക്ഷണം കഴിച്ചു. തുടർന്ന് അടുത്തുള്ള കല്ലടയാറ്റിലെ മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പത്ത് വയസുകാരനായ സുഹൈലാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. സുഹൈലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്‌മലും ഒഴുക്കില്‍പ്പെടുകയായിരുന്നു. അജ്‌മലിന്‍റെ മൃതദേഹം മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള സിഎംഐ സ്കൂളിന് സമീപത്തു നിന്നും കുട്ടിയുടെ മൃതദേഹം ഒന്നര കിലോമീറ്റർ താഴെ കൊളാശ്ശേരി കടവിൽ നിന്നുമാണ് ഫയർ ഫോഴ്സ് കണ്ടെടുത്തത്.

അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ ഫയര്‍ ഫോഴ്‌സ് സംഘം 15 മിനിറ്റിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി പുറത്തെത്തിച്ചത്. കനത്ത ഒഴുക്ക് വക വെക്കാതെ ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ ആണ് മൃതദേഹങ്ങൾ കരയ്ക്കെടുക്കാൻ കഴിഞ്ഞത്.

Also Read :ഒന്നര വയസുകാരിയുടെ തല പാത്രത്തിൽ കുടുങ്ങി; രക്ഷകരായി അഗ്‌നിശമന സേന ▶വീഡിയോ

ABOUT THE AUTHOR

...view details