കേരളം

kerala

ETV Bharat / state

റബർ വിലയിൽ കുതിപ്പ്, ഇരുമുന്നണികളും നേട്ടം കീശയിലാക്കാൻ തരംതാണ രാഷ്ട്രീയം കളിക്കുന്നു: ബിജെപി - RUBBER PRICE HIKE

റബർ വില പ്രതിഫലിക്കുന്നത് മോദി സർക്കാരിൻ്റെ നയസമീപനത്തിൻ്റെ ഗുണഫലമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ ഹരി. റബർ വിലയിലും വിപണിയിലും കുതിപ്പുണ്ടാക്കുന്ന ഒട്ടേറെ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബർ വില  BJP WORKER N HARI ON RUBBER PRICE  RUBBER PRICE IN KERALA  LATEST NEWS IN MALAYALAM
ബിജെപി മധ്യമേഖലാ പ്രസിഡന്‍റ് എൻ ഹരി (ETV Bharat)

By ETV Bharat Kerala Team

Published : Aug 13, 2024, 10:56 AM IST

ബിജെപി മധ്യമേഖല പ്രസിഡന്‍റ് സംസാരിക്കുന്നു (ETV Bharat)

കോട്ടയം: റബർ വില കൂടുമ്പോൾ നേട്ടം പോക്കറ്റിലാക്കാനും വിലയിടിയുമ്പോൾ കേന്ദ്രത്തെ പഴിചാരിയുമുള്ള ഇരുമുന്നണികളുടെയും എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയം പരിഹാസ്യവും ലജ്ജാകരവുമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എൻ ഹരി. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് റബർ കുതിക്കുമ്പോൾ നരേന്ദ്ര മോദി സർക്കാരിൻ്റെ ദീർഘവീക്ഷണമുള്ള കർമ്മപദ്ധതികളാണ് അതിന് കാരണം എന്ന് അഭിമാനത്തോടെ പറയേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിനെതിരായ കേരളത്തിലെ ഇരു മുന്നണികളുടെയും വ്യാജപ്രചരണത്തിന്‍റെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ ഈ വിലയിലെ കുതിച്ചുചാട്ടം. റബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കുകയും പ്രകൃതിദത്ത റബറിന്‍റെ ഉപഭോഗത്തിൽ പ്രതിവർഷം 2 ലക്ഷം മെട്രിക് ടണ്ണിൻ്റെ അധിക വർധന വരികയും ചെയ്‌തു. ഇത് റബർ വിപണിയിൽ ഉണ്ടാക്കിയ ആവശ്യകതയാണ് റബർ വില സ്വപ്‌ന സമാനമായ ഉയരത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് തന്നെയാണ് വില വർധിക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങിയത്. കേന്ദ്രസർക്കാരിനെതിരെ കുപ്രചരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇറക്കുമതിയിൽ വ്യവസായിക്കൾക്കനുകൂലമായി നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നായിരുന്നു ഒരു പ്രചാരണം. പക്ഷെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി എന്നും എൻ ഹരി വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്‍റെ കാലത്ത് റബർ ഇറക്കുമതിക്ക് ആവശ്യം പോലെ അനുമതി നൽകിയിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള സമ്മർദങ്ങളെ അവഗണിച്ച് കർഷകരുടെ പക്ഷത്ത് കരുത്തോടെ നിലയുറപ്പിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. റബർ ബോർഡിന്‍റെ ശുപാർശയനുസരിച്ച് ഇറക്കുമതി പരമാവധി നിയന്ത്രിച്ചതോടെ ആഭ്യന്തര വിപണിയിൽ റബർ ഡിമാൻഡ് ഉയർന്നു.

മോദി സർക്കാരിന്‍റെ നയ ഗുണഫലമാണ് റബർ വിപണിയിൽ പ്രതിഫലിക്കുന്നത് എന്നും കർഷകരുടെ പക്ഷത്താണ് ബിജെപിയും കേന്ദ്രസർക്കാരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ റബർ ബോർഡ് ആവശ്യപ്പെട്ട തുക ബജറ്റിൽ വകയിരുത്തുകയും ഉൽപാദനശേഷി കൂടിയ റബർ ആവർത്തന കൃഷി പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് കൂടുതൽ സബ്‌സിഡി ആനുകൂല്യങ്ങൾ നൽകുകയും ചെയ്‌തുവെന്ന് എൻ ഹരി പരഞ്ഞു.

റബർ വിലയിലും വിപണിയിലും കുതിപ്പുണ്ടാക്കുന്ന ഒട്ടേറെ പദ്ധതികൾ ആണ് കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത്. കർഷകർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് വ്യക്തിഗത ഇൻഷുറൻസ് കൂടാതെ കൃഷിക്കും കൃഷി അനുബന്ധ ഉപകരണങ്ങൾക്കും സബ്‌സിഡി തുടങ്ങി കർഷകരുടെ ഭാവി ശോഭനമാക്കുന്ന മോദി സർക്കാരിൻ്റെ അനവധി പദ്ധതികൾ ആണ് പ്രാബല്യത്തിലാവുന്നത്.

Also Read:റബർ കൃഷി രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് അനിവാര്യം,കര്‍ഷകര്‍ പിൻവാങ്ങുന്നതില്‍ ആശങ്ക; സവാർ ധനാനിയ

ABOUT THE AUTHOR

...view details