മലപ്പുറം:കഴിഞ്ഞ 25 വർഷമായി ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനെയും എല്‍ഡിഎഫിനെയുമാണ് പിന്തുണയ്‌ക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന ആദ്യമായി വോട്ടു ചെയ്യാന്‍ എത്തുന്നത് തന്നെ കോൺഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കാനാണ്. 1977ല്‍ ആണ് ആദ്യമായി ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത്.
കോൺഗ്രസ് വിരുദ്ധ രാഷ്‌ട്രീയമാണ് അവര്‍ പണ്ടുമുതലെ സ്വീകരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനെ പിന്തുണച്ചിട്ടുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരെ പിന്തുണയ്‌ക്കുന്നവര്‍ മതേതരവാദികളായിരിക്കും. സിപിഎമ്മിന്‍റെ അഴിമതിയെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നവര്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രിക്കുള്ള മറുപടിയായി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.