പത്തനംതിട്ട:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എൽ ഡി എഫ് സ്ഥാനാർഥി തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിലാണ് വാക്കേറ്റം നടന്നത്. ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ നടന്ന യോഗത്തില്‍ രൂക്ഷമായ തർക്കം ഉണ്ടായത്.
തോമസ് ഐസക്കിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ (Thomas Isaac's Election Campaign) പേരിലാണ് തർക്കം ആരംഭിച്ചത്. മന്ത്രി വി എൻ വാസവൻ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ഐസകിന്‍റെ പ്രചാരണത്തില്‍ നിന്ന് ചില നേതാക്കള്‍ വിട്ടുനില്‍ക്കുന്നുവെന്നും പ്രചാരണം വേണ്ടത് പോരെന്നും ആറന്മുള ഭാഗത്തുനിന്നുള്ള സെക്രട്ടറിയേറ്റ് അംഗം ആരോപിച്ചു.
തോമസ് ഐസക്കിന്‍റെ പ്രചാരണം പോരെന്ന് വിമര്‍ശനം; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും - Argument in CPM meeting - ARGUMENT IN CPM MEETING
പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. തർക്കം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ച് നടന്ന യോഗത്തിൽ. വാക്കേറ്റമുണ്ടായത് രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിൽ.

Published : Mar 26, 2024, 12:22 PM IST
ഇത് ട്രേഡ് യൂണിയൻ ജില്ലാ നേതാവായ അടൂരില്‍ നിന്നുള്ള സെക്രട്ടറിയേറ്റ് അംഗം എതിർത്തു. ഇതോടെ വാക്കുതർക്കം കൈയാങ്കളിയിലേക്കും മാറുകയായിരുന്നു. സ്ഥിതിഗതികള്‍ മന്ത്രി വാസവൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രചരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിന് കല്ലുകടിയാകുകയാണ്. വിഷയത്തിൽ സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിന് ശേഷം കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് സൂചന. അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയായിരുന്ന ആറന്മുളയിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം പാർട്ടിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
നേരത്തെയും തോമസ് ഐസക്കിനെതിരെ മണ്ഡലത്തില്‍ വിമർശനമുയർന്നിരുന്നു. കുടുംബശ്രീ, ഹരിതകർമ്മ സേന, ആശാ വർക്കർമാരെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് ആണ് ആരോപണം ഉന്നയിച്ചത്. എന്നാൾ ഇത് തോമസ് ഐസക് നിഷേധിച്ചിരുന്നു.