കേരളം

kerala

ETV Bharat / state

കാന്തല്ലൂരിന് ഇത് ആപ്പിൾ വിളവെടുപ്പ് കാലം; മധുരമൂറും കാഴ്‌ചകൾ തേടി സഞ്ചാരികൾ - apple harvest season in Kanthallur

കാന്തല്ലൂരില്‍ വിളവെടുപ്പിനൊരുങ്ങി ആപ്പിള്‍ തോട്ടം. രണ്ടിനം ആപ്പിളുകളാണ് ഇവിടെയുള്ളത്. കൃഷിയിടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.

KANTHALLUR APPLE HARVEST SEASON  APPLE ARE READY TO HARVEST  കാന്തല്ലൂരിലെ ആപ്പിൾ തോട്ടം  ഇടുക്കി ആപ്പിള്‍ കൃഷി
Apple Harvest Season in Kanthallur (ETV Bharat)

By ETV Bharat Kerala Team

Published : Aug 16, 2024, 8:24 PM IST

കാന്തല്ലൂരിലെ ആപ്പിള്‍ കാഴ്‌ചകള്‍ (ETV Bhrarat)

ഇടുക്കി:കാന്തല്ലൂരിൽ ഇത് ആപ്പിൾ വിളവെടുപ്പ് കാലം. സംസ്ഥാനത്ത് വ്യവസായികാടിസ്ഥാനത്തിൽ ആപ്പിൾ വിളയുന്ന ഒരേ ഒരിടമാണ് കാന്തല്ലൂർ. മറയൂർ മലനിരകളിലെ തണുത്ത കാലാവസ്ഥയും ഫലപുഷ്‌ടമായ മണ്ണും ആപ്പിൾ കൃഷിക്ക് അനുയോജ്യമാണെന്ന് 15 വർഷം മുമ്പാണ് തിരിച്ചറിഞ്ഞത്.

ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. കാർഷിക വിശേഷങ്ങൾ തേടിയെത്തുന്നവർക്ക് ഏറ്റവും പ്രൗഢമായ കാഴ്‌ച സമ്മാനിക്കുകയാണ് കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങൾ. കേരളത്തിലെ മറ്റൊരു കാർഷിക ഗ്രാമത്തിനും അവകാശപ്പെടാൻ സാധിക്കാത്ത വിധമുള്ള കാർഷിക പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.

അധികം മഞ്ഞു വേണ്ടാത്ത എച്ച്‌ആർഎംഎൻ 90, ട്രോപിക്കൽ ബ്യൂട്ടി, ട്രോപിക്കൽ റെഡ് ഡിലീഷ്യസ് എന്നീ വ്യത്യസ്‌ത ഇനം ആപ്പിളുകളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ജൈവ വളം മാത്രമാണ് കൃഷിക്കായി കർഷകർ ഉപയോഗിക്കുന്നത്. ഒരു മരത്തിൽ നിന്ന് 30 കിലോയോളം ആപ്പിൾ ലഭിക്കുമെന്നാണ് കർഷകർ പറയുന്നു. ഓഗസ്‌റ്റ് അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

അതേസമയം കാന്തല്ലൂരിലെ ആപ്പിള്‍ കൃഷി ഫാം ടൂറിസത്തിന്‍റെ ഭാഗം കൂടിയാണ്. കാന്തല്ലൂരിന് പുറമെ പുത്തൂർ, പെരുമല, ഗുഹനാഥപുരം തുടങ്ങിയ ഇടങ്ങളിലായി അമ്പതിലധികം കര്‍ഷകരാണ് നൂറേക്കറോളം സ്ഥലത്ത് ആപ്പിൾ കൃഷി ചെയ്യുന്നത്. ഇത്തവണ കടുത്ത ചൂട് കൃഷിയെ ബാധിച്ചിരുന്നു. എന്നാൽ കാന്തല്ലൂരിലെ ജൈവ ആപ്പിളുകൾ രുചിയിലും ഗുണത്തിലും ഒന്നാമത് തന്നെയാണ്.

Also Read: കുപ്പയില്‍ നിന്ന് ഡ്രാഗണ്‍ ഫ്രൂട്ട് വിജയഗാഥ; മാലിന്യത്തെ മാണിക്യമാക്കി ട്രാവന്‍കൂര്‍ ടൈറ്റാനിയം ജീവനക്കാര്‍

ABOUT THE AUTHOR

...view details