കേരളം

kerala

ETV Bharat / state

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക് - Ambulance Accident In Kasaragod - AMBULANCE ACCIDENT IN KASARAGOD

വാഹനാപകടത്തില്‍ ഗുരുവായൂർ സ്വദേശികളായ അച്ഛനും മക്കളും മരിച്ചു. മഞ്ചേശ്വരത്ത് വച്ച് ആംബുലന്‍സുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

AMBULANCE CAR ACCIDENT  ROAD ACCIDENT DEATH KERALA  മഞ്ചേശ്വരം കാര്‍ അപകടം  ആംബുലന്‍സ് അപകടം കാസര്‍കോട്
Ambulance Accident (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 7, 2024, 2:53 PM IST

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു (Source: ETV Bharat Reporter)

കാസർകോട്:മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ഗുരുവായൂർ സ്വദേശി ശിവകുമാര്‍ (54) മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും അതിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.

ഇന്ന് (മെയ്‌ 7) രാവിലെയായിരുന്നു അപകടം. കാസർകോട് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടത്തിന് പിന്നാലെ മഞ്ചേശ്വരം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെയും മരിച്ചവരെയും മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ABOUT THE AUTHOR

...view details