തിരുവനന്തപുരം: നാളെ (നവംബര്‍ 18) സംസ്ഥാന വ്യാപക ക്യാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എഐഎസ്എഫ്. എഐഎസ്എഫിന്‍റെ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്. കേരള- കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് വർധിപ്പിച്ച നടപടിക്കെതിരെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്.
സംസ്ഥാന വ്യാപകമായി നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
സംസ്ഥാനത്തെ കോളജുകളില്‍ മാത്രമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
Published : 4 hours ago
പരീക്ഷാഫീസില്‍ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു ഇരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് എഐഎസ്എഫ് പറഞ്ഞു. വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. കേരള- കാലിക്കറ്റ് സർവകലാശാലയുടെ വിദ്യാർഥി വിരുദ്ധ നടപടി പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന് മനസിലാക്കി ഈ തീരുമാനം പുനപരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
Also Read:ഉരുൾപൊട്ടൽ ദേശീയ ദുരന്തമാക്കാത്തതിനെതിരെ യുഡിഎഫും, എൽഡിഎഫും; 19ന് വയനാട്ടില്‍ ഹര്‍ത്താല്‍