തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും എത്തേണ്ടതുമായ വിവിധ സർവീസുകൾ റദ്ദാക്കി (Source: ETV Bharat Reporter) തിരുവനന്തപുരം :ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് കൂടുതൽ സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും എത്തേണ്ടതുമായ വിവിധ സർവീസുകളാണ് റദ്ദാക്കിയത്.
തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ്, തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ ആഭ്യന്തര സർവീസ്, തിരുവനന്തപുരത്തുനിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് അടക്കമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി പോകേണ്ട യാത്രക്കാർ വലഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് സർവീസുകൾ റദ്ദാക്കിയതെന്ന് യാത്രക്കാർ പറയുന്നു.
റദ്ദാക്കിയ സർവീസുകൾ :
തിരുവനന്തപുരത്തേക്ക് എത്തേണ്ടവ (Arrival):
- IX968/BLR
- IX582/DMM STA 0925 hrs
- IX538/AUH STA 1100 hrs
- IX554/MCT STA 1740 hrs
പുറപ്പെടേണ്ടവ (Departure):
- IX549/MCT STD 0830 hrs
- IX934/BLR STD 0840 hrs
- IX945/HYD STD 2155 hrs
ജീവനക്കാരുടെ സമരത്തെ തുടർന്ന് രണ്ടാം ദിവസവും വിമാന യാത്രാപ്രതിസന്ധി തുടരുകയാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്കറ്റിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസും റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് ആഭ്യന്തര സര്‍വീസുകളെയാണ് ജീവനക്കാരുടെ പ്രതിഷേധം ഇന്ന് കാര്യമായി ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകളെ ബാധിക്കാത്ത രീതിയിൽ ജീവനക്കാരെ പുനക്രമീകരിച്ചതാണ് ആഭ്യന്തര സർവീസുകൾക്ക് തിരിച്ചടിയായത്. ഇതിനിടെ എയർ ഇന്ത്യ മാനേജ്മെൻ്റ് ജീവനക്കാരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
ALSO READ:സമരക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്, എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ രണ്ടാം ദിനവും പ്രതിഷേധം; കൂടുതല്‍ സര്‍വീസുകള്‍ റദ്ധാക്കി