കേരളം

kerala

ETV Bharat / sports

ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം; ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ച പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്നോടി? - യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഗുരുദാസ്‌പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്.

Yuvraj Singh  Navjot Singh Sidhu  Lok Sabha elections 2024  യുവരാജ് സിങ്  ബിജെപി
Yuvraj Singh is likely to contest in Lok Sabha 2024 elections on BJP ticket

By ETV Bharat Kerala Team

Published : Feb 21, 2024, 5:56 PM IST

അമൃത്‌സര്‍:നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ (Lok Sabha elections 2024) ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ് (Yuvraj Singh) ബിജെപി (BJP) ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഗുരുദാസ്‌പൂര്‍ മണ്ഡലത്തില്‍ നിന്നാവും 42-കാരനായ യുവരാജ് മത്സരിക്കുക. യുവരാജ് സിങ്‌ അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയുമായി (Nitin Gadkari) കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്നതിന്‍റെ ഭാഗമായിരുന്നു എന്നാണ് സൂചന.

ബിജെപിയുടെ സിറ്റിങ്‌ മണ്ഡലമായ ഗുരുദാസ്‌പൂരിനെ നിലവില്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോളാണ് (Sunny Deol) പ്രതിനിധീകരിക്കുന്നത്. സണ്ണി ഡിയോളിനെതിരെ ജനവികാരം ശക്തമായ സാഹചര്യത്തിലാണ് ബിജെപി മറ്റൊരാളെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ നടന്‍ വിനോദ് ഖന്നയും ലോക്‌സഭയില്‍ ഗുരുജാസ്‌പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലുമായിരുന്നു യുവി ഇന്ത്യയ്‌ക്കായി തിളങ്ങിയത്. 2011-ല്‍ സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുകളും നേടിയ യുവി ടൂര്‍ണമെന്‍റിന്‍റെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്ത്യയ്‌ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ടെസ്റ്റുകളിലുമാണ് യുവരാജ് സിങ് കളിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 1900 റണ്‍സും ഒമ്പത് വിക്കറ്റുകളുമാണ് സമ്പാദ്യം. ഏകദിനത്തില്‍ 8701 റണ്‍സടിച്ച യുവിയുടെ അക്കൗണ്ടില്‍ 111 വിക്കറ്റുകളുണ്ട്. ടി20യില്‍ 1177 റണ്‍സ് നേടിയ താരം 28 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

സിദ്ദും വീണ്ടും ബിജെപിയിലേക്ക്?:അതേസമയം ഇന്ത്യയുടെ മുന്‍ താരമായ നവജ്യോത് സിങ് സിദ്ദു (Navjot Singh Sidhu) കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് തിരികെ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. കർഷക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രത്തിന്‍റെ നടപടിയെ വിമര്‍ശിച്ചിരുന്നുവെങ്കിലും അമൃത്സര്‍ മണ്ഡലത്തില്‍ നിന്നാകും താരം മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയുമായും (Rahul Gandhi) പ്രിയങ്ക ഗാന്ധിയുമായും (Priyanka Gandhi) അടുത്ത ബന്ധമുള്ളയാണാണ് 60-കാരനായ സിദ്ദു. എന്നാല്‍ കോൺഗ്രസിന്‍റെ പഞ്ചാബ് നേതൃത്വവുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിക്കുന്ന താരം സ്വന്തം നിലയില്‍ റാലികൾ നടത്തി പാർട്ടിയുടെ നിർദേശങ്ങള്‍ പരസ്യമായി ലംഘിക്കുകയും ചെയ്തു.

ALSO READ: മോഡലിന്‍റെ ആത്മഹത്യ : അഭിഷേക് ശര്‍മ സംശയനിഴലില്‍, ചോദ്യം ചെയ്യാന്‍ പൊലീസ്

ABOUT THE AUTHOR

...view details