ബെംഗളൂരു:വനിത പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റിന്‍റെ രണ്ടാം സീസണ്‍ ഇന്ന് തുടങ്ങും. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ഇത്തവണ ബെംഗളൂരു, ഡല്‍ഹി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ഡല്‍ഹി കാപിറ്റല്‍സിനെയാണ് നേരിടുന്നത് (Mumbai Indians Womens vs Delhi Capitals Womens).
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്ക് ചാനലിലാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം സൗജന്യമായി കാണാം (Where To Watch WPL Live).
ഡബിള്‍ റൗണ്ട് റോബിൻ ഘടനയിലാണ് ഇക്കുറിയും മത്സരങ്ങള്‍. മാര്‍ച്ച് 17ന് നടക്കുന്ന ഫൈനല്‍ ഉള്‍പ്പടെ ആകെ 22 മത്സരം. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും എട്ട് പോരാട്ടങ്ങള്‍.
പ്രാഥമിക ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. പോയിന്‍റ് പട്ടികയില്‍ രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ പ്ലേ ഓഫില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിലെസ വിജയി കലാശക്കളിക്ക് ടിക്കറ്റെടുക്കും. വനിത പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷം ബിസിസിഐയ്‌ക്ക് ലഭിച്ച വരുമാനത്തിന്‍റെ ആറ് ശതമാനവും വനിത പ്രീമിയര്‍ ലീഗില്‍ നിന്നായിരുന്നു ലഭിച്ചത്.
സ്ക്വാഡുകള്‍...
മുംബൈ ഇന്ത്യൻസ്:ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്‌ലി മാത്യൂസ്, ഹുമൈറ കാസി, ഇസ്സി വോങ്, ജിന്‍റിമണി കലിത, നാറ്റ് സ്കിവർ ബ്രണ്ട്, പൂജ വസ്‌ത്രകർ, പ്രിയങ്ക ബാല, സൈക ഇസ്ഹാക്ക്, യാസ്‌തിക ഭാട്ടിയ, ഷബ്നിം ഇസ്‌മയില്‍, എസ് സജന, അമൻദീപ് കൗർ, ഫാത്തിമ ജാഫർ, കീർത്തന ബാലകൃഷ്ണൻ.
ഡൽഹി ക്യാപിറ്റൽസ്: മെഗ് ലാനിങ് (ക്യാപ്‌റ്റൻ), ആലിസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെമിമ റോഡ്രിഗസ്, ജെസ് ജോനാസെൻ, ലോറ ഹാരിസ്, മാരിസാൻ കാപ്പ്, മിന്നു മണി, പൂനം യാദവ്, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്തി, തനിയ ഭാട്ടിയ, ടിതാസ് സാധു, അനബെൽ സതർലാൻഡ്, അപർണ മൊണ്ടൽ, അശ്വനി കുമാരി.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: സ്‌മൃതി മന്ദാന (ക്യാപ്‌റ്റൻ), എല്ലിസ് പെറി, സോഫി ഡിവൈൻ, ജോർജിയ വെയർഹാം, റിച്ച ഘോഷ്, ആശാ ശോഭന, ദിഷ കസത്, കേറ്റ് ക്രോസ്, ഇന്ദ്രാണി റോയ്, കനിക അഹൂജ, ശ്രേയങ്ക പാട്ടീൽ, രേണുക സിങ്, ശുഭ സതീഷ്, എസ് മേഘന, സിമ്രാൻ ബഹദൂർ, സോഫി മോളിനക്സ്.
ഗുജറാത്ത് ജയൻ്റ്സ്: ബെത്ത് മൂണി (ക്യാപ്‌റ്റൻ), ആഷ്ലി ഗാർഡ്നർ, ഹർലീൻ ഡിയോൾ, ദയാലൻ ഹേമലത, ലോറ വോൾവാർഡ്, സ്നേഹ റാണ, ഷബ്നം ഷക്കിൽ, ഫീബ് ലിച്ച്ഫീൽഡ്, മേഘ്ന സിങ്, തനുജ കൻവാർ, പ്രിയ മിശ്ര, ലോറൻ ചീറ്റിൽ, കാത്രിൻ ബ്രൈസ്, തൃഷ പൂജിത, കശ്വീ ഗൗതം, മന്നത് കശ്യപ്, വേദ കൃഷ്‌ണമൂര്‍ത്തി, തരണും പത്താൻ.
യുപി വാരിയേഴ്‌സ് :അലീസ ഹീലി (ക്യാപ്‌റ്റൻ), ഡാനി വ്യാറ്റ്, ഗ്രേസ് ഹാരിസ്, ദീപ്‌തി ശര്‍മ, സോഫി എക്ലസ്റ്റോണ്‍, കിരൺ നവ്ഗിരെ, താഹിയ മക്ഗ്രാത്ത്, രാജേശ്വരി ഗെയ്‌ക്‌വാദ്, അഞ്ജലി സര്‍വാണി, ചാമാരി അത്തപത്തു, ലക്ഷ്‌മി യാദവ്, പാര്‍ഷവി ചോപ്ര, സോപ്പദാണ്ടി യശശ്രീ, ശ്വേത സെഹ്‌രാവത്ത്, വൃന്ദ ദിനേശ്, പൂനം ഖേംനാര്‍, സൈമ താക്കൂര്‍, ഗൗഹെര്‍ സുല്‍ത്താന.
Also Read :ഐപിഎൽ കൊടിയേറ്റം ചെന്നൈയിൽ തന്നെ; ആദ്യ ഘട്ട മത്സരക്രമം പുറത്ത്