ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ടൂർണമെന്‍റിന്‍റെ ഔദ്യോഗിക വീഡിയോ ഗാനം ഐസിസി പുറത്തിറക്കി. 'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' എന്നാണ് പാട്ടിന്‍റെ ടൈറ്റില്‍. ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് വരികൾ. ഓൾ-ഗേൾ പോപ്പ് ഗ്രൂപ്പ്, സംഗീത സംവിധായകരായ മിക്കി മക്ലറി, പാർത്ഥ് പരേഖ്, ബേ മ്യൂസിക് ഹൗസ് എന്നിവർ ചേർന്നാണ് ഗാനം സൃഷ്ടിച്ചത്.
1:40 മിനിറ്റാണ് ഗാനം. വീഡിയോയിൽ വനിതാ ടി20 ലോകകപ്പിലെ അവിസ്മരണീയമായ ചില നിമിഷങ്ങളുടെ ഹൈലൈറ്റുകളും കാണാം. സ്റ്റാർ താരങ്ങളായ സ്മൃതി മന്ദാനാ, ദീപ്തി ശർമ്മ, ജെമിമ റോഡ്രിഗസ് എന്നിവരേയും കാണാം.