ഹൈദരാബാദ്:ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യയുടെ മോശം പ്രകടനം തുടരുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 185 റൺസിന് ഔള്‍ ഔട്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഋഷഭ് പന്ത് മാത്രമാണ് തിളങ്ങിയത്. 98 പന്തിൽ 3 ഫോറും 1 സിക്‌സറും സഹിതം 40 റൺസിന്‍റെ മികച്ച ഇന്നിങ്‌സാണ് താരം കളിച്ചത്. മറുപടി ബാറ്റിങില്‍ ഓസീസ് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 9 റണ്‍സെടുത്തു.അവസാന പോരാട്ടത്തിലും ഓസ്‌ട്രേലിയക്കൊപ്പമാണ് ജയമെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളിയായി അവര്‍ മാറും.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ (എസ്‌സിജി) ഇന്ത്യയുടെ പ്രകടനം ഇതുവരെ വളരെ പരിതാപകരമാണ്. 13 ടെസ്റ്റുകൾ കളിച്ച ഇന്ത്യക്ക് ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്.അഞ്ച് മത്സരങ്ങളിൽ ടീം തോറ്റപ്പോൾ ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു.
എസ്‌സിജിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ മത്സരം 1948 ൽ കളിച്ചെങ്കിലും കാലാവസ്ഥയെ തുടര്‍ന്ന് സമനിലയിൽ അവസാനിച്ചു. 1978ൽ എറപ്പള്ളി പ്രസന്ന എട്ട് വിക്കറ്റ് വീഴ്ത്തി മികച്ച ഇന്നിങ്‌സായിരുന്നു ഇന്ത്യയുടെ ഏക വിജയം. 157 ശരാശരിയിൽ 785 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് എസ്‌സിജിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ വേട്ടക്കാരൻ.
32.95 ബൗളിംഗ് ശരാശരിയിൽ 20 വിക്കറ്റോടെ അനിൽ കുംബ്ലെയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്. 2018-19 ടെസ്റ്റിൽ 193 റൺസ് നേടിയ ചേതേശ്വര്‍ പൂജാര അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ചു. എന്നാല്‍ മത്സരം മഴമൂലം സമനിലയിൽ അവസാനിച്ചു.2004ൽ സച്ചിൻ 241 റൺസും വിവിഎസ് ലക്ഷ്മൺ 178 റൺസും നേടി. എസ്‌സിജിയിൽ ഇന്ത്യയുടെ ഉയർന്ന സ്‌കോർ 705/7 ആണ്.
Also Read:സിഡ്‌നിയിലും ബാറ്റിങ് തകര്‍ച്ച; ഇന്ത്യയുടെ നടുവൊടിച്ച് ബോളണ്ട്, 185ന് പുറത്ത് - IND VS AUS SYDNEY TEST