ഹൈദരാബാദ്:ഈ സീസണിലെ അവസാന ഗ്രാൻഡ്സ്ലാം ആരംഭിച്ചു. ഇന്ത്യയുടെ സുമിത് നാഗൽ നാളെ നെതർലൻഡ്സിന്റെ ടാല്ലൻ ഗ്രീക്സപുറിനെ നേരിടും. യുഎസ് ഓപ്പൺ കിരീടം ഉയര്‍ത്തുകയെന്നത് ഏതൊരു ടെന്നീസ് താരത്തിന്റേയും ആഗ്രഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങള്‍ തങ്ങളുടെ പേരിനൊപ്പം യുഎസ് ഓപ്പൺ കിരീടം ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് ഇതിഹാസങ്ങളായ ലിയാണ്ടർ പേസ്, സാനിയ മിർസ, മഹേഷ് ഭൂപതി എന്നിവര്‍ കിരീടം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയവരാണ്.
ലിയാഡർ പേസ്
ഇന്ത്യയുടെ ഏറ്റവും മികച്ച ടെന്നീസ് കളിക്കാരിലൊരാളായ ലിയാണ്ടർ പേസ് ആർതർ ആഷെ സ്റ്റേഡിയത്തിൽ വ്യത്യസ്ത അവസരങ്ങളിൽ വിജയം രുചിച്ചിട്ടുണ്ട്. 18 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ലിയാണ്ടർ 2006-ൽ ചെക്ക് താരം മാർട്ടിൻ ഡാമിനൊപ്പം 6-7, 6-4, 6-3 എന്ന സ്കോറിനാണ് യു എസ് ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയത്. പിന്നീട് 2008-ൽ സിംബാബ്വെയുടെ കാര ബ്ലാക്കിനൊപ്പം 7–6 (8–6), 6–4 എന്ന സ്കോറിന് ഹ്യൂബറിനെയും മുറെയെയും തോൽപ്പിച്ച് മിക്സഡ് ഡബിൾസ് കിരീടം നേടി. പെയ്സും പങ്കാളിയായ ലൂക്കാസ് ദ്ലൗഹിയും പിറ്റേ വർഷവും പുരുഷ ഡബിൾസിൽ ഇന്ത്യക്കാരും മുൻ സഹതാരങ്ങളുമായ ഭൂപതിയെയും നോൾസിനെയും 3–6, 6–3, 6–2 എന്ന സ്കോറിന് പരാജയപ്പെടുത്തി. 2015ലും താരം വീണ്ടും കിരീടം സ്വന്തമാക്കി.
സാനിയ മിർസ