വാരണസി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണസിയില്‍ ആണ് സംഭവം. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് ചോദിക്കാനായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോള്‍ അവരെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുമുണ്ട്.
ആറ് മാസം മുമ്പ് കപ്‌സേതി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലെ അമ്മൂമ്മയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരു യുവാവ് പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. എതിര്‍ത്താല്‍ കൊന്നു കളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി മാസങ്ങളോളം പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തുടര്‍ന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭയന്ന് പോയതിനാല്‍ പെണ്‍കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്നും അമ്മ വെളിപ്പെടുത്തുന്നു. എന്നാല്‍ അവസാനം ധൈര്യം സംഭരിച്ച് പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതേക്കുറിച്ച് പരാതി പറയാനായി യുവാവിന്‍റെ വീട്ടിലെത്തി.
എന്നാല്‍ പ്രതിയുടെ രക്ഷിതാക്കളും മറ്റ് ചിലരും ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് കുടുംബം മിര്‍സമുറാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മിര്‍സമുറാദ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ഡ് സുധിര്‍ കുമാര്‍ ത്രിപാഠി പറഞ്ഞു.
Also Read: അമേരിക്ക നാടുകടത്തിയ ഇന്ത്യാക്കാരില്‍ കൊലപാതകക്കേസ് പ്രതികളും; അമൃത്സറില്‍ എത്തിയ ഉടന്‍ അറസ്റ്റ്