കേരളം

kerala

ETV Bharat / sports

യൂറോ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യയില്‍ തത്സമയം കാണാനുള്ള വഴികള്‍ - where to watch euro 2024 - WHERE TO WATCH EURO 2024

യൂറോ കപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനിയും സ്കോട്‌ലൻഡും നേര്‍ക്കുനേര്‍.

EURO CUP 2024 INDIA TIME  Germany vs Scotland  Cristiano Ronaldo  യൂറോ കപ്പ് 2024
euro cup (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 12:38 PM IST

മ്യൂണിക്ക്: യൂറോപ്പിന്‍റെ ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനിയ്‌ക്ക് സ്കോട്‌ലൻഡാണ് എതിരാളി. ഗ്രൂപ്പ് എയുടെ ഭാഗമായ മത്സരം അലയൻസ് അറീനയില്‍ ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 12.30നാണ് മത്സരത്തിന്‍റെ കിക്കോഫ്‌.

ഇന്ത്യയില്‍ ടെലിവിഷനില്‍ സോണി സ്പോര്‍ട്‌സിലും ഓണ്‍ലൈനായി സോണി ലിവുമാണ് മത്സരം കാണാന്‍ കഴിയുക. നിലവിലെ ജേതാക്കളായ ഇറ്റലിയുള്‍പ്പെടെ ആകെ 24 ടീമുകളാണ് യൂറോപ്പിന്‍റെ ചാമ്പ്യന്‍ പട്ടത്തിനായി കളക്കിലേക്ക് എത്തുന്നത്. സ്‌പെയ്ന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ കരുത്തര്‍ കളക്കിലേക്ക് എത്തുന്ന യൂറോ കപ്പ് ഒരു മിനി ലോകകപ്പ് തന്നെയാണ്.

യൂറോ കപ്പിനിറങ്ങുന്ന സൂപ്പര്‍ താരങ്ങളും ഏറെയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, റൊമേലു ലുക്കാക്കു, ടോണി ക്രൂസ് എന്നിങ്ങനെ വമ്പന്മാര്‍ ഏറെ. ടീമുകളെ നാല് വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക ഘട്ടം അരങ്ങേറുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാക്കും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം.

ക്വാര്‍ട്ടറും സെമിയും കടന്നെത്തുവര്‍ ജൂലൈ 14-ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശപ്പോരിന് ഇറങ്ങുക. ഗ്രൂപ്പ് ബിയാണ് മരണ ഗ്രൂപ്പ്. സ്‌പെയ്‌ന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേന്യ എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ പോരടിക്കുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

സ്ലൊവേന്യ, ഡെന്‍മാര്‍ക്, സെര്‍ബിയ എന്നിവരാണ് എതിരാളികള്‍. ഫ്രാന്‍സ്, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, റൊമാനിയ, യുക്രൈന്‍, സ്ലൊവാക്യ എന്നിവരാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പോര്‍ച്ചുഗലിനൊപ്പം തുര്‍ക്കി, ജോര്‍ജിയ, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് ഗ്രൂപ്പ് എഫില്‍.

ABOUT THE AUTHOR

...view details