ജിദ്ദ:ഐപിഎല്‍ മെഗാലേലത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവൻഷിയെ (13) സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 1.10 കോടി രൂപയ്‌ക്കാണ് കുട്ടിതാരത്തെ രാജസ്ഥാന്‍ വിളിച്ചെടുത്തത്. ഡല്‍ഹി കാപിറ്റല്‍സും വൈഭവിനായി ഇറങ്ങിയെങ്കിലും വൈഭവിനെ രാജസ്ഥാന്‍ വാങ്ങുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടികയില്‍ വൈഭവ് ഇടംപിടിച്ചപ്പോള്‍ തന്നെ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് കൗമാര താരം ലേലത്തിൽ ഇറങ്ങിയത്. 2011ല്‍ ബീഹാറിലാണ് വൈഭവ് ജനിച്ചത്. അച്ഛൻ സഞ്ജീവ് സൂര്യവൻഷി ചെറുപ്രായത്തിൽ തന്നെ മകന്‍റെ ക്രിക്കറ്റിനോടുള്ള ഇഷ്ടം മനസ്സിലാക്കുകയും അവനുവേണ്ടി കളിക്കാന്‍ പ്രത്യേക ഗ്രൗണ്ട് ഉണ്ടാക്കിയിരുന്നു. പിന്നാലെ സമസ്‌തിപൂരിലെ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം അണ്ടർ 16 ടീമിലെത്തി. 10 വയസ്സ് മാത്രമേ അന്ന് വൈഭവിന് പ്രായം ഉണ്ടായിരുന്നുള്ളൂ. ബീഹാർ സംസ്ഥാനതല ടൂർണമെന്‍റുകളിലെല്ലാം വൈഭവ് സൂര്യവൻഷി മികച്ച പ്രകടനം നടത്തി ശ്രദ്ദേയനായി.