കേരളം

kerala

തൃശൂര്‍ മാജികിനെതിരേ തകര്‍പ്പന്‍ ജയവുമായി തിരുവനന്തപുരം കൊമ്പന്‍സ് - Super League Kerala

By ETV Bharat Sports Team

Published : Sep 16, 2024, 10:46 PM IST

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു കൊമ്പന്‍സ് മുട്ടുകുത്തിച്ചത്.

സൂപ്പര്‍ ലീഗ് കേരള  സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍  തിരുവനന്തപുരം കൊമ്പന്‍സ്  തൃശൂർ മാജിക് എഫ്‌സി
Thiruvananthapuram Kombans Team (X@kombansfc.official)

തിരുവനന്തപുരം:സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ പോരാട്ടത്തില്‍ തലസ്ഥാനത്തിന്‍റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പന്‍സിന് തകര്‍പ്പന്‍ വിജയം. തൃശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു കൊമ്പന്‍സ് മുട്ടുകുത്തിച്ചത്. 15–ാം മിനിറ്റില്‍ വിഷ്‌ണു ടി.എം, 69 –ാം മിനിറ്റില്‍ പാപുവയ് എന്നിവരാണ് തിരുവനന്തപുരത്തിനായി വല കുലുക്കിയത്.

വിഷ്‌ണുവിന്‍റെ കിടിലന്‍ ഹെഡർ ത‍ൃശൂർ ഗോൾ കീപ്പർ സഞ്ജീവൻ ഘോഷിനെ മറികടന്നു വലയിലെത്തുകയായിരുന്നു.ആദ്യ പകുതിയിൽ മുന്നിലെത്തിയ തിരുവനന്തപുരം കൊമ്പന്‍സ് രണ്ടാം പകുതിയിൽ ലീഡ് രണ്ടാക്കി ഉയർത്തി. സീസണില്‍ കൊമ്പന്‍സിന്‍റെ ആദ്യ ജയമാണിത്.

നേരത്തെ കാലിക്കറ്റ് എഫ്‌സിയുമായുള്ള കൊമ്പന്‍സിന്‍റെ ആദ്യ മത്സരത്തില്‍ ഓരോ ഗോളിന്‍റെ സമനിലയിലായിരുന്നു ഇരു ടീമുകളും പിരിഞ്ഞത്. മുന്‍ ഇന്ത്യന്‍ താരം സികെ വിനീതിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ തൃശൂര്‍ ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സുമായി 1-2ന് തോല്‍വി വഴങ്ങിയിരുന്നു.

Also Read:കേരള ക്രിക്കറ്റ് ലീഗ്; ഏഴാം വിജയത്തോടെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയില്‍ - Kerala Cricket League

ABOUT THE AUTHOR

...view details