ETV Bharat / state

തലശേരി-മാഹി ബൈപാസില്‍ അറ്റകുറ്റപ്പണി; പാതയില്‍ ഗതാഗത നിയന്ത്രണം - Thalasseri Mahe Bypass Closed

അറ്റകുറ്റപ്പണികളെ തുടർന്ന് തലശേരി-മാഹി ബൈപാസ് അടച്ചു. റോഡില്‍ പണി തീരുന്നത് വരെ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് സഞ്ചരിക്കേണ്ടത്.

Thalasseri Mahe Bypass  തലശേരി മാഹി ബൈപാസ് അടച്ചു  TRAFFIC CONTROL In Mahe Bypass  LATEST NEWS IN MALAYALAM
Thalasseri-Mahe Bypass (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 9:08 PM IST

തലശേരി-മാഹി ബൈപാസ് അടച്ചു (ETV Bharat)

കണ്ണൂര്‍: തലശേരി–മാഹി ബൈപാസ് അടച്ചിട്ടതോടെ നാട്ടുകാരും യാത്രക്കാരും ദുരിതത്തില്‍. കഴിഞ്ഞ പത്ത് ദിവസങ്ങളായി ബൈപാസിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. മാഹി റെയില്‍വേ സ്‌റ്റേഷനും അഴിയൂരിനും ഇടയിലാണ് പണി നടക്കുന്നത്. അതിനാല്‍ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി വേണം പോകാന്‍. ദേശീയ പാതയുമായി ചേരുന്നിടത്ത് റോഡില്‍ റീ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ പകരം വാഹനങ്ങള്‍ റോഡ് പണി തീരുന്നത് വരെ സര്‍വീസ് റോഡ് വഴിയാണ് സഞ്ചരിക്കേണ്ടതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ബൈപാസ് പാതയും ദേശീയ പാതയും ചേരുന്നിടത്തുള്ള ചരിവ് കുറയ്ക്കുന്നതിനായി പഴയ ടാറിങ് ഇളക്കി മാറ്റലാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്‌ചയോളം നീളുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ബൈപാസില്‍ നിന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ അനുഭവിക്കുന്ന കുലുക്കം ഇല്ലാതാവുമെന്നാണ് കരുതുന്നത്.

മേല്‍പ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുളള സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകേണ്ടത്. ടോള്‍ നല്‍കി ബൈപാസ് ഉപയോഗിക്കുന്ന വലിയ വാഹനങ്ങള്‍ക്ക് ഇത് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കവിയൂര്‍, ഈസ്‌റ്റ് പള്ളൂര്‍, അറവിലത്ത് പാലം, ഇല്ലത്ത്താഴെ, കൊളശ്ശേരി, കോയ്യോട് തെരു ഭാഗങ്ങളില്‍ ഇനിയും സര്‍വീസ് റോഡിന്‍റെ പണി പൂര്‍ത്തിയായിട്ടില്ല. റോഡിലുടനീളം യാത്ര ചെയ്യാനാകില്ലെങ്കിലും ടോള്‍ പിരിവ് നല്‍കേണ്ടി വരുന്നത് ദുരിതമാവുകയാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ബൈപാസിന്‍റെയും സര്‍വീസ് റോഡുകളുടേയും പണി പാതി വഴിയിലാണ്. പ്രവർത്തി പൂര്‍ത്തീകരിച്ച ശേഷം മാത്രമെ ടോള്‍ പിരിക്കാവൂ. ഒരു ഭാഗത്തേക്ക് കാര്‍ കടന്ന് പോകാന്‍ മാത്രം നല്‍കേണ്ടി വരുന്നത് 150 രൂപയാണ്. കേവലം പതിനെട്ട് കിലോമീറ്റര്‍ യാത്രയ്ക്കാണ് ഇത്രയും സംഖ്യ ഈടാക്കുന്നത്. ഈ തുക കുറയ്ക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

റീ ടാറിങ് പ്രവർത്തി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് പ്രവർത്തി തീരുന്നത് വരെ പോകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പഴയ ടാറിങ് ഇളക്കി മാറ്റുന്നത്.

മേല്‍പ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുളള സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ മുന്നോട്ട് പോകേണ്ടത്. ബൈപാസിലൂടെ പോകുന്ന വലിയ വാഹനങ്ങള്‍ക്ക് പ്രയാസങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നു.

Also Read: മാഹിപാലത്തിന്‍റെ അറ്റകുറ്റപണി നീളുന്നു; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.